- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയന്തരാവസ്ഥയ്ക്ക് എതിരായ സമരം രണ്ടാം സ്വാതന്ത്ര്യ സമരമാക്കണം; ജനാധിപത്യ സംരക്ഷണ സമരത്തിൽ പങ്കെടുത്തവർക്ക് പെൻഷനും ആനുകൂല്യവും വേണം; കേന്ദ്ര സർക്കാരിന് മുന്നിൽ ആവശ്യവുമായി അസോസിയേഷൻ ഓഫ് ദി എമർജൻസി വിക്ടിംസ്
കൊച്ചി: അടിയന്തിരാവസ്ഥയ്ക്കെതിരെ നടത്തിയ സമരം രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണമെന്ന് അസോസിയേഷൻ ഓഫ് ദി എമർജൻസി വിക്ടിംസ് ജനറൽ സെക്രട്ടറി ആർ മോഹൻദാസ്. അന്നത്തെ സമരസേനാനികൾ ഇന്ന് 45 വർഷങ്ങൾക്ക് ശേഷം 65 നും 95 നും ഇടയ്ക്ക് പ്രായം ഉള്ളവരായി. അന്നത്തെ പൊലീസ് മർദ്ദനത്തിന്റെ ഫലമായി ആയിരത്തിൽപരം മരണപ്പെട്ടു. ആയിരം പേർ നിത്യ കിടപ്പുരോഗികൾ ആയി മരിച്ചു ജീവിക്കുന്നുവെന്ന് സംഘടന പറയുന്നു.
രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി നടത്തിയ ഈ സമരം രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കുക എന്നതാണ് ആവശ്യം. സമരസേനാനികൾക്ക് സ്വാതന്ത്ര്യ സമര പെൻഷൻ അനുവദിക്കുക, ചികിത്സാസഹായം നൽകുക. ഈ ചരിത്ര സമരം സ്കൂൾ കാലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുകയാണ് സംഘടനം. നരേന്ദ്ര മോദി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ അടിയന്തിര തീരുമാനം ഉണ്ടാകണമെന്നാണ് ആവശ്യം.
1975 ജൂൺ 25 ന് അർദ്ധരാത്രി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് ഒരു അടിയന്തിരാവസ്ഥ അടിച്ചേൽപ്പിച്ചു. സംഘടനാ സ്വാതനന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നീ സമലജനാധിപത്യ അവകാശങ്ങളും എടുത്തുകളഞ്ഞു. മിസാ (ങകടഅ) ഉകഞ എന്നീ കരിനിയമങ്ങൾ നടപ്പിലാക്കി. മിസ എന്നാൽ 'മെയിന്റേൻ ഓഫ് ഇന്റേണൽ സെക്യുരിറ്റി ആക്ട്' ഈ നിയമ പ്രകാരം ആരെ വേണമെങ്കിലും വർഷങ്ങളോളം കോടതിയുടെ യോമജി സ്ട്രേറ്റിന്റേയോ മുമ്പിൽ ഹാജരാകാതെ ജയിലിൽ വെയ്ക്കാം.അതുപ്രകാരം അന്നത്തെ ദേശീയ നേതാക്കളായ ജയപ്രകാശ് നാരായണൻ, ജോർജ് ഫെർണാണ്ടസ്, എ ബി വാജ്പേയ്, എൽ കെ അഡ്വാനി ആർ എസ് എസ് സർസഘ്ചാലക് ആയിരുന്ന ബാല സാഹേബ് ദേവറസ്, കേരളത്തിൽ അഡ്വ. ടിവി അനന്തൻ, വി രാധാകൃഷ്ണ ഭട്ട്, പി പി മുകുന്ദൻ, ഒ രാജഗോപാൽ തുടങ്ങിയ രാഷ്ട്രീയ നേതാക്കളെ ജയിലിൽ അടച്ചു.
ഒരു മാസം കൊണ്ടു തന്നെ ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും പാർട്ടികളും ചേർന്ന് പ്രധാനമായും ആർഎസ്എസ് ഭാരതീയജനസംഘം, സോഷ്യലിസ്റ്റ് പാർട്ടി, സർവോദയ സംഘം, സംഘടനാ കോൺഗ്രസ് എന്നിവരെല്ലാം ചേർന്ന് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ലോക സംഘടർഷ സമിതി എന്ന സമരസംഘടന രൂപീകരിച്ചു. കേവലം 5 മാസങ്ങൾ 1975 നവംബർ മുതൽ 16 1976 ജനുവരി 14 വരെയുള്ള രണ്ട് മാസക്കാലം ഗാന്ധിയൻ രീതിയിലുള്ള സത്യാഗ്രഹസമരം നടത്തുവാൻ തീരുമാനിച്ചു നടപ്പിലാക്കി ഈ സമരത്തിൽ 1,75000 രാജ്യത്ത് ആകമാനവും കേരളത്തിൽ നിന്ന് 10000 പേരും പങ്കെടുത്തു.
കേരളത്തിലെ സമരം 1 മാസം പിന്നിട്ടപ്പോൾ തന്നെ സെൻട്രൽ ജയിലുകളും സബ് ജയിലുകളും നിറഞ്ഞു. പിന്നീട് 11 പേർ ഉൾപ്പെട്ട സമസേനകളിൽ എല്ലാപേരെയും അന്നത്തെ കരുണാകരന്റെ പൊലീസ് ക്രൂരമായി രണ്ട് ദിവസക്കാലം ലോക്കപ്പിൽ ഇട്ട് മർദ്ദിക്കുകയും അതിൽ നിന്ന് രണ്ട് പേരെ മാത്രം ജയിലിൽ അടച്ചും, ബാക്കി സമരസേനാനികളെ മർദ്ദനത്തിന് ശേഷം കേസെടുക്കാതെ വിട്ടയച്ചുവെന്നും സംഘടന പറയുന്നു.