- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2018 മുതൽ യൂറോപ്യൻ യൂണിയനിലെ വാഹനങ്ങളിൽ എമർജൻസി കോൾ നിർബന്ധമാക്കും; അപകടത്തിൽപെടുന്നവർ അബോധാവസ്ഥയിലാണെങ്കിലും സന്ദേശം കൈമാറും
ബെർലിൻ: യൂറോപ്യൻ യൂണിയനു കീഴിലുള്ള എല്ലാ അംഗരാജ്യങ്ങളിലും പുതുതായി വിൽക്കുന്ന കാറുകളിൽ എമർജൻസി കോൾ സംവിധാനം വേണമെന്ന് യൂറോപ്യൻ യൂണിയൻ നിഷ്‌ക്കർഷിച്ചു. 2018 മാർച്ചോടെ ഇതു പൂർണമായും നടപ്പിലാക്കണമെന്നും ഇതു സംബന്ധിച്ച പുതിയ നിയമം യൂറോപ്യൻ പാർലമെന്റിൽ പാസാക്കുകയും ചെയ്തു. ചൊവ്വാഴ്ച സ്ട്രാസ്ബുർഗിൽ ചേർന്ന യൂറോപ്യൻ യൂണിയൻ പാർലമെന്റി
ബെർലിൻ: യൂറോപ്യൻ യൂണിയനു കീഴിലുള്ള എല്ലാ അംഗരാജ്യങ്ങളിലും പുതുതായി വിൽക്കുന്ന കാറുകളിൽ എമർജൻസി കോൾ സംവിധാനം വേണമെന്ന് യൂറോപ്യൻ യൂണിയൻ നിഷ്‌ക്കർഷിച്ചു. 2018 മാർച്ചോടെ ഇതു പൂർണമായും നടപ്പിലാക്കണമെന്നും ഇതു സംബന്ധിച്ച പുതിയ നിയമം യൂറോപ്യൻ പാർലമെന്റിൽ പാസാക്കുകയും ചെയ്തു. ചൊവ്വാഴ്ച സ്ട്രാസ്ബുർഗിൽ ചേർന്ന യൂറോപ്യൻ യൂണിയൻ പാർലമെന്റിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
എമർജൻസി കോളിങ് സംവിധാനം അല്ലെങ്കിൽ e call എന്നറിയപ്പെടുന്ന സംവിധാനം ആപത്ഘട്ടത്തിൽ ഡ്രൈവറിന് പെട്ടെന്നു പ്രവർത്തിപ്പിക്കാവുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. അപകടത്തിൽ പെടുമ്പോൾ sos എന്ന ബട്ടണിൽ അമർത്തുക വഴി സഹായം തേടാനാകും. അതേസമയം കൂട്ടിയിടികളും മറ്റും ഉണ്ടാകുന്ന സാഹചര്യത്തിൽ വാഹനത്തിൽ ചലിക്കാൻ സാധിക്കാത്ത വിധം അകപ്പെട്ടവർക്ക് വോയ്‌സ് കമാൻഡ് വഴിയും സഹായം തേടാൻ സാധിക്കുന്ന തരത്തിലാണ് എമർജൻസ് കോളിങ് സംവിധാനം.
അപകടത്തെതുടർന്ന് അബോധാവസ്ഥയിലായിരിക്കുന്ന സഞ്ചാരികളുടെ വാഹനങ്ങളിൽ നിന്നും ഓട്ടോമാറ്റിക്കായി എമർജൻസി കോൾ പോകുന്ന സംവിധാനവും ഇതിലുണ്ടായിരിക്കും. വാഹനം ഓടുന്നതിന്റെ ദിശ, അത്യാഹിതം സമയം, സ്ഥലം, വാഹനത്തിന്റെ തരം, എത്ര യാത്രക്കാർ, ഡീസൽ/പ്രെട്രോൾ തുടങ്ങിയ വിവരങ്ങൾ അപകടം ഉണ്ടാവുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി 112 നമ്പർ മുഖേന രക്ഷാ ക്രേന്ദ്രങ്ങളിൽ അറിയിച്ചിരിക്കും എന്നതാണ് ഇ കോൾ സിസ്റ്റത്തിന്റെ പ്രത്യേകത. സേവ് ചെയ്തിരിക്കുന്ന വിവരങ്ങൾ ഒരു തരത്തിലും ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടിയും സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിപിഎസ് സംവിധാനത്തിലായിരിക്കും സിസ്റ്റത്തിന്റെ പ്രവർത്തന ക്ഷമത. ടോൾ ഫ്രീ സംവിധാനത്തിലായിരിക്കും ഇ കോൾ പ്രവർത്തിക്കുക. നിരന്തരം വർധിച്ചുവരുന്ന അപകടങ്ങളുടെ എണ്ണം എത്രയും കുറച്ചു കൊണ്ടു വരികയാണ് ഇ കോൾ സിസക്കറ്റത്തിന്റെ ലക്ഷ്യമെന്ന് ഇയു കമ്മിഷൻ വ്യകക്കതമാക്കി.
യൂറോപ്പിലെ ഏകീകൃത എമർജൻസി കോൾ നമ്പറായ 112 ആണ് ഇതിനായി ഉപയോഗിക്കുക. 2018 മുതൽ യൂറോപ്പിലെ നിരത്തുകളിൽ ഇത്തരം സംവിധാനം ഇല്ലാതെ വാഹനങ്ങൾ ഓടരുതെന്നാണ് യൂറോപ്യൻ യൂണിയന്റെ നിർദ്ദേശം.