ന്യൂഡൽഹി: എല്ലാ വകുപ്പുകളിലും തന്റെ കൈവെകുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഏത് വകുപ്പായാലും താൻ അറിയാതെ കാര്യങ്ങൾ നീങ്ങരുതെന്ന നിഷ്ടകർഷ അദ്ദേഹം മുന്നോട്ടുവച്ചത് അഴിമതിയെ തടയാൻ വേണ്ടായാണ്. എന്നാൽ, ഇതിൽ അമർഷമുള്ള ബിജെപിയുടെ മുതിർന്ന നേതാൽ എൽകെ അദ്വാനി നടത്തിയ പരാമർശങ്ങൾ ബിജൈപിയെ പ്രതിരോധത്തിൽ ആക്കിയിരിക്കയാണ്. രാജ്യത്ത് നരേന്ദ്ര മോദി അടിയന്താരാവസ്ഥ പ്രഖ്യാപിച്ചേക്കില്ലെന്ന് പറയാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് പ്രധാനമന്ത്രിയുടെ പേര് പറയാതെ അദ്വാനി ഇന്നലെ വെടിപൊട്ടിച്ചത്. സുഷമ - ലളിത് മോദി വിവാദത്തിൽ പ്രതിച്ഛായ നഷ്ടമായിരിക്കുന്ന ബിജെപി സർക്കാറിന് മുതിർന്ന നേതാവ് നൽകിയ അപ്രതീക്ഷിതമായ അടി വളരെ ക്ഷീണമായി. കിട്ടിയ അവസരത്തിൽ മോദിക്കെതിരെ ആഞ്ഞടിക്കുകയാണ പ്രതിപക്ഷവും.

നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടാണു പരാമർശമെന്നു പ്രതിപക്ഷം ആരോപിച്ചതോടെ ബിജെപി പ്രതിരോധത്തിലായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും അദ്വാനിയുടെ പരാമർശം ഏറ്റെടുത്തു മോദിക്കെതിരെ രംഗത്തിറങ്ങി. ഡൽഹി സംസ്ഥാനത്തു അടിയന്തരാവസ്ഥ പരീക്ഷിച്ചു കൊണ്ടിരിക്കയാണെന്നാണു കേജ്‌രിവാൾ ആരോപിച്ചത്. അടിയന്തരാവസ്ഥ സാഹചര്യം എഴുതിത്ത്ത്ത്തള്ളാനാകില്ലെന്ന അഡ്വാനിയുടെ വിലയിരുത്തൽ ശരിയാണെന്നും കേജ്‌രിവാൾ പറ!ഞ്ഞു. നിയമന സ്ഥലംമാറ്റ കാര്യങ്ങളിൽ സംസ്ഥാന സർക്കാരും ലഫ്.ഗവർണർ നജീബ് ജങും നിരന്തരം ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിലാണു ഡൽഹി മുഖ്യമന്ത്രിയുടെ വിമർശനം.

ബിഹാർ സർക്കാർ ദിവസവും അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുകയാണെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. അദ്വാനിയുടെ അഭിമുഖം മോദിയുടെ രാഷ്ട്രീയത്തോടുള്ള പ്രതിഷേധമാണെന്ന് ആം ആദ്മി പാർട്ടി വക്താവ് അഷുതോഷ് പറഞ്ഞു. അദ്വാനിയുടെ പരാമർശം വ്യക്തികൾക്കെതിരെയല്ലെന്നും സ്ഥാപനങ്ങളെ ഉദ്ദേശിച്ചാണെന്നും ബിജെപി വക്താവ് എം.ജെ.അക്‌ബർ ന്യായീകരിച്ചു. അദ്വാനിയുടെ കാഴ്ചപ്പാടിനോടു ബഹുമാനമുണ്ടെങ്കിലും രാജ്യത്ത് അടിയന്തരാവസ്ഥാസാധ്യതകളൊന്നും കാണുന്നില്ല.

അദ്വാനിയുടെ പരാമർശം മോദിക്കുള്ള സന്ദേശമായി കരുതുന്നില്ലെന്ന് ആർഎസ്എസ് നേതാവ് എം.ജി.വൈദ്യയും പ്രതികരിച്ചു. ജനാധിപത്യത്തെ അമർച്ച ചെയ്യാൻ തൽപരരായവർ ശക്തരാണെന്നും പ്രമുഖ ഇംഗ്ലിഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ അഡ്വാനി മുന്നറിയിപ്പു നൽകിയിരുന്നു. പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പാക്കാൻ അടിയന്തരാവസ്ഥയ്ക്കുശേഷം എന്തെങ്കിലും ചെയ്തിട്ടുണ്ടെന്നു കരുതുന്നില്ലെന്നും അഡ്വാനി പറഞ്ഞു.

അദ്വാനി പക്ഷക്കാരായ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയും ലളിത് മോദി ബന്ധ വിവാദത്തിൽ കുടുങ്ങിയിരിക്കെയാണ് അഡ്വാനിയുടെ ഇടപെടൽ. സുഷമ വിവാദത്തിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള അഡ്വാനിയുടെ മാദ്ധ്യമതന്ത്രമാണ് അടിയന്തരാവസ്ഥാ പരാമർശമെന്ന വിലയിരുത്തലുമുണ്ട്.

അടിയന്തരാവസ്ഥയുടെ 40ാം വാർഷികത്തിന് മുന്നോടിയായി 'ദി ഇന്ത്യൻ എക്സ്‌പ്രസ്' പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നരേന്ദ്ര മോദിയുടെ ഏകാധിപത്യ പ്രവണതകളിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിൽ അടിയന്തരാവസ്ഥ തടവുകാരനായിരുന്നഅദ്വാനി ഹൃദയം തുറന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ വരാനുള്ള സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹ അഭിപ്രായപ്പെട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം അടിയന്തരാവസ്ഥ വീണ്ടും വരാവുന്ന പരുവത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ നൽകാതെ ജനാധിപത്യത്തെ അടിച്ചമർത്തുന്ന ശക്തികൾ കൂടുതൽ ശക്തരാകുന്ന സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഭാവിയിൽ അടിയന്തരാവസ്ഥക്ക് സമാന തരത്തിൽ പൗരസ്വാതന്ത്ര്യം നിഷേധിക്കാനുള്ള സാധ്യത തള്ളാനാകില്‌ളെന്നും അദ്വാനി വിശദീകരിച്ചു. പൗരസ്വാതന്ത്ര്യം വീണ്ടും എടുത്തുകളയില്ലെന്ന് കരുതാവുന്ന തരത്തിൽ അടിയന്തരാവസ്ഥക്കുശേഷം രാജ്യം എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല. തീർച്ചയായും ഒരാൾക്കും എളുപ്പം അടിയന്തരാവസ്ഥ കൊണ്ടുവരാനാകില്ല. എന്നാൽ, അങ്ങനെ വീണ്ടും സംഭവിക്കില്‌ളെന്ന് പറയുകയില്ല അദ്വാനി വ്യക്തമാക്കി.