- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സിക്ക വൈറസ്; ഫ്ലോറിഡയിലെ നാലു കൗണ്ടികളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ; കൂടുതൽ പേർക്ക് വൈറസ് ബാധയുള്ളതായി റിപ്പോർട്ട്
ലോറിഡ: സിക്ക വൈറസ് വ്യാപകമായതിനെ തുടർന്ന് നാലു കൗണ്ടികൡ ഗവർണർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഈ കൗണ്ടികളിൽ സിക്ക വൈറസ് കൂടുതൽ പേരെ ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മിയാമി ഡേഡ്, ഹിൽബറോ, ലീ, സാന്റാ റോസ എന്നീ കൗണ്ടികളിലാണ് നിലവിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ കൊതുകുകളെ നിയന്ത്രി
ലോറിഡ: സിക്ക വൈറസ് വ്യാപകമായതിനെ തുടർന്ന് നാലു കൗണ്ടികൡ ഗവർണർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഈ കൗണ്ടികളിൽ സിക്ക വൈറസ് കൂടുതൽ പേരെ ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മിയാമി ഡേഡ്, ഹിൽബറോ, ലീ, സാന്റാ റോസ എന്നീ കൗണ്ടികളിലാണ് നിലവിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ കൊതുകുകളെ നിയന്ത്രിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. ഫ്‌ലോറിഡയിൽ ഒമ്പതു പേർക്ക് നിലവിൽ സിക്ക വൈറസ് ബാധയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. അമേരിക്കയ്ക്ക് പുറത്തു നിന്നാണ് ഇവർക്കെല്ലാം വൈറസ് ബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
അതേസമയം സിക്ക വൈറസ് കൊതുകു വഴി ആർക്കെങ്കിലും സിക്ക വൈറസ് ബാധയുണ്ടായതായി റിപ്പോർട്ടില്ലെന്നും കാലാവസ്ഥ മാറുന്നതോടെ സ്ഥിതി വ്യത്യാസപ്പെട്ടേക്കാമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വിന്റർ ആയതിനാൽ കൊതുകു ശല്യം താരതമ്യേന കുറവാണെന്നും സമ്മർ അടുക്കുമ്പോഴേയ്ക്കും സ്ഥിതി മാറുമെന്നും വിലയിരുത്തുന്നു. എന്നാൽ ലൈംഗിക ബന്ധത്തിലൂടെ സിക്ക വൈറസ് ബാധിച്ച ഒരു കേസ് ഡാളസിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.