- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലയും കൊള്ളിവയ്പുമായി വർഗീയ സംഘർഷം രൂക്ഷം; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ത്രിരാഷ്ട്ര ടി-20 പരമ്പരയും അനിശ്ചിതത്വത്തിൽ
കൊളംബോ: വർഗീയ സംഘർഷം പടർന്നതോടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുസ്ലിം-ബുദ്ധ മതവിഭാഗക്കാർ തമ്മിലുള്ള സംഘർഷം വ്യാപിച്ചതോടെയാണ് 10 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനമെടുത്തത്. ഫേസ്‌ബുക്ക് വഴിയാണ് വ്യാജവാർത്തകളും അക്രമത്തിനുള്ള ആഹ്വാനങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.കഴിഞ്ഞയാഴ്ചയാണ് കാൻഡിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷം നിയന്ത്രണാതീതമായതോടെ പൊലീസ് അവിടെ നിശാനിയമം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും മാരകായുധങ്ങളുപയോഗിച്ച് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയായിരുന്നു. കഴിഞ്ഞമാസവും രാജ്യത്തുണ്ടായ വർഗീയ കലാപത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകർത്തിരുന്നു. നിർബന്ധപൂർവം മതപരിവർത്തനം ചെയ്യുകയാണെന്ന് ആരോപിച്ചാണ് തീവ്ര ബുദ്ധമത സംഘടനകൾ രംഗത്തു വന്നത്. ബുദ്ധമത കേന്ദ്രങ്ങൾ അവർ തകർക്കുകയാണെന്നും സംഘടനകൾ ആരോപിക്കുന്നു. മ്യാന്മറിൽ നിന്നുമുള്ള റോഹിങ്യൻ അഭയാർത്ഥികളു
കൊളംബോ: വർഗീയ സംഘർഷം പടർന്നതോടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുസ്ലിം-ബുദ്ധ മതവിഭാഗക്കാർ തമ്മിലുള്ള സംഘർഷം വ്യാപിച്ചതോടെയാണ് 10 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനമെടുത്തത്. ഫേസ്‌ബുക്ക് വഴിയാണ് വ്യാജവാർത്തകളും അക്രമത്തിനുള്ള ആഹ്വാനങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.കഴിഞ്ഞയാഴ്ചയാണ് കാൻഡിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷം നിയന്ത്രണാതീതമായതോടെ പൊലീസ് അവിടെ നിശാനിയമം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും മാരകായുധങ്ങളുപയോഗിച്ച് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയായിരുന്നു.
കഴിഞ്ഞമാസവും രാജ്യത്തുണ്ടായ വർഗീയ കലാപത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകർത്തിരുന്നു. നിർബന്ധപൂർവം മതപരിവർത്തനം ചെയ്യുകയാണെന്ന് ആരോപിച്ചാണ് തീവ്ര ബുദ്ധമത സംഘടനകൾ രംഗത്തു വന്നത്. ബുദ്ധമത കേന്ദ്രങ്ങൾ അവർ തകർക്കുകയാണെന്നും സംഘടനകൾ ആരോപിക്കുന്നു.
മ്യാന്മറിൽ നിന്നുമുള്ള റോഹിങ്യൻ അഭയാർത്ഥികളുടെ സാന്നിധ്യവും ബുദ്ധമത സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.കലാപം ഏറ്റവും രൂക്ഷമായ കാൻഡിയിലേക്ക് സൈന്യത്തെ അയയ്ക്കാനും നടപടി സ്വീകരിച്ചു.അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ശ്രീലങ്കയിൽ ഇന്ന് ആരംഭിക്കേണ്ട ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലായി. ടൂർണമെന്റിലെ ആദ്യ മൽസരത്തിൽ ഇന്ത്യയുടെ ശ്രീലങ്കയും ഇന്ന് ഏറ്റുമുട്ടാനിരിക്കെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അതേസമയം, ഒരു വർഷത്തിലേറെയായി രാജ്യത്ത് ചെറിയ തോതിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. മുസ്‌ലിംകൾ രാജ്യവ്യാപകമായി നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാണ് ചില തീവ്ര ബുദ്ധ സംഘടനകളുടെ ആരോപണം. ഇതാണ് സംഘർഷത്തിന് കാരണം. ബുദ്ധനുമായി ബന്ധപ്പെട്ട ചരിത്രപ്രധാന സ്ഥലങ്ങൾ മുസ്ലിംകൾ നശിപ്പിക്കുകയാണെന്നും ബുദ്ധമതക്കാർ ആരോപിക്കുന്നു. ബുദ്ധമതക്കാർ ഏറെയുള്ള മ്യാന്മറിൽനിന്ന് അഭയാർഥികളായി ഒട്ടേറെ രോഹിങ്ക്യ മുസ്‌ലിംകൾ ശ്രീലങ്കയിലെത്തിയതും ചില ബുദ്ധ സംഘടനകൾ എതിർക്കുന്നു.
സംഘർഷം രൂക്ഷമായതിനെ തുടർന്ന് കാൻഡിയിൽ തിങ്കളാഴ്ച കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു ബുദ്ധമത വിശ്വാസി കൊല്ലപ്പെട്ടു. തുടർന്ന് മുസ്ലിംകളുടെ സ്ഥാപനങ്ങൾ ബുദ്ധമതക്കാർ തീവച്ചു നശിപ്പിച്ചു.