- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അമിത ഭക്ഷണവും കൊഴുപ്പടങ്ങിയ ആഹാരപദാർഥങ്ങളും ഒഴിവാക്കാൻ ഡോക്ടർമാർ; പെരുന്നാൾ കഴിഞ്ഞ ദിവസം 12 മണിക്കൂറിനുള്ളിൽ ഹമദ് എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ എത്തിയത് 560 രോഗികൾ
ദോഹ: പെരുന്നാൾ കഴിഞ്ഞതിന്റെ പിറ്റേന്ന് ഹമദ് ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ 12 മണിക്കൂറിനുള്ളിൽ ചികിത്സ തേടിയെത്തിയത് 560 രോഗികളെന്ന് റിപ്പോർട്ട്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയുള്ള സമയത്താണ് ഇത്രയധികം രോഗികൾ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ എത്തിയത്. രാത്രിയാകുന്നതോടെ എണ്ണം ഇനിയും ഉയരാമെന്നും പറയപ്പെടുന്നു. വയറുവേദന പോലെയുള്ള രോഗങ്ങളുമായാണ് കൂടുതൽ പേരും ഇവിടെ എത്തിയത്. നോമ്പു കഴിഞ്ഞതോടെ അമിത ഭക്ഷണവും കൊഴുപ്പടങ്ങിയ ആഹാരത്തിന്റെ സാന്നിധ്യവുമാണ് ഇത്തരത്തിൽ വയറുസംബന്ധമായ രോഗങ്ങളെ വിളിച്ചുവരുത്തുന്നതെന്ന് എമർജൻസി കൺസൾട്ടന്റ് ഡോ. ഇഹാബ് സയ്യിദ് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവർ നോമ്പിനു ശേഷം ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തണമെന്നും ഡോ. സയ്യിദ് എടുത്തുപറഞ്ഞു. റമദാന്റെ ആഘോഷപരിപാടികൾ നീണ്ടു നിൽക്കുന്നതിനാൽ അപകടങ്ങളുടെ എണ്ണവും വർധിക്കുന്നുണ്ടെന്ന് ആശുപത്രി എമർജൻസി ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. വിവിധ അപകടങ്ങളിലായി ഒട്ടേറെപ്പേരെ ഹമദ് ആശുപത
ദോഹ: പെരുന്നാൾ കഴിഞ്ഞതിന്റെ പിറ്റേന്ന് ഹമദ് ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ 12 മണിക്കൂറിനുള്ളിൽ ചികിത്സ തേടിയെത്തിയത് 560 രോഗികളെന്ന് റിപ്പോർട്ട്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയുള്ള സമയത്താണ് ഇത്രയധികം രോഗികൾ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ എത്തിയത്. രാത്രിയാകുന്നതോടെ എണ്ണം ഇനിയും ഉയരാമെന്നും പറയപ്പെടുന്നു.
വയറുവേദന പോലെയുള്ള രോഗങ്ങളുമായാണ് കൂടുതൽ പേരും ഇവിടെ എത്തിയത്. നോമ്പു കഴിഞ്ഞതോടെ അമിത ഭക്ഷണവും കൊഴുപ്പടങ്ങിയ ആഹാരത്തിന്റെ സാന്നിധ്യവുമാണ് ഇത്തരത്തിൽ വയറുസംബന്ധമായ രോഗങ്ങളെ വിളിച്ചുവരുത്തുന്നതെന്ന് എമർജൻസി കൺസൾട്ടന്റ് ഡോ. ഇഹാബ് സയ്യിദ് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവർ നോമ്പിനു ശേഷം ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തണമെന്നും ഡോ. സയ്യിദ് എടുത്തുപറഞ്ഞു.
റമദാന്റെ ആഘോഷപരിപാടികൾ നീണ്ടു നിൽക്കുന്നതിനാൽ അപകടങ്ങളുടെ എണ്ണവും വർധിക്കുന്നുണ്ടെന്ന് ആശുപത്രി എമർജൻസി ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. വിവിധ അപകടങ്ങളിലായി ഒട്ടേറെപ്പേരെ ഹമദ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അപകടങ്ങളും മറ്റും വർധിച്ച സ്ഥിതിക്ക് എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ഡോക്ടറുടേയും നഴ്‌സുമാരുടേയും സേവനം ഉച്ചകഴിഞ്ഞ് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
അൽവക്ര ആശുപത്രി എമർജൻസി ഡിപ്പാർട്ട്‌മെന്റിലും 24 മണിക്കൂറിനുള്ളിൽ 509 കേസുകളാണ് എത്തിയിട്ടുള്ളത്. ഇതിൽ 18 പേരെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ കിടത്തിയിരിക്കുകയാണ്. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.