- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോക്പിറ്റിൽ പുക; എയർ ലിങ്ക്‌സ് വിമാനം കോർക്കിൽ അടിയന്തിര ലാൻഡിങ് നടത്തി
കോർക്ക്: കോക്പിറ്റിൽ പുക കണ്ടെത്തിയതിനെ തുടർന്ന് എയർ ലിങ്ക്‌സ് വിമാനം കോർക്ക് എയർപോർട്ടിൽ അടിയന്തിര ലാൻഡിങ് നടത്തി. ബുധനാഴ്ച ബിർമിങ്ഹാം എയർപോർട്ടിൽ നിന്നു പറന്നു പൊങ്ങിയ വിമാനം രാവിലെ പത്തിനു ശേഷം കോർക്കിൽ ഇറക്കുകയായിരുന്നു. അടിയന്തിര ലാൻഡിങ് നടത്തുകയാണെന്ന സന്ദേശം ലഭിച്ചയുടൻ കോർക്കിൽ എമർജൻസി സർവീസ് തയാറായി നിന്നു. അപകടമൊന്നും കൂടാതെ വിമാനം നിലത്തിറക്കാൻ പൈലറ്റിനായി. കോക്പിറ്റിൽ പുക ഉയർന്നത് ഏറെ ആശങ്കയ്ക്കു വക നൽകിയെങ്കിലും സുരക്ഷിതമായി ലാൻഡിങ് നടത്തിയതോടെ ഏതാനും നിമിഷത്തേക്ക് നിലനിന്നിരുന്ന ആശങ്ക വിട്ടൊഴിയുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 59 യാത്രക്കാരും നാലു ജീവനക്കാരും പരിക്കൊന്നുമേൽക്കാതെ സുരക്ഷിതരായി പുറത്തിറങ്ങി. വിമാനം അടിയന്തിര ലാൻഡിങ് നടത്തിയതിനെ തുടർന്ന് കുറച്ച് സമയത്തേക്ക് അടച്ചിട്ട റൺവേ പിന്നീട് തുറന്നുകൊടുക്കുകയും ചെയ്തു.
കോർക്ക്: കോക്പിറ്റിൽ പുക കണ്ടെത്തിയതിനെ തുടർന്ന് എയർ ലിങ്ക്‌സ് വിമാനം കോർക്ക് എയർപോർട്ടിൽ അടിയന്തിര ലാൻഡിങ് നടത്തി. ബുധനാഴ്ച ബിർമിങ്ഹാം എയർപോർട്ടിൽ നിന്നു പറന്നു പൊങ്ങിയ വിമാനം രാവിലെ പത്തിനു ശേഷം കോർക്കിൽ ഇറക്കുകയായിരുന്നു.
അടിയന്തിര ലാൻഡിങ് നടത്തുകയാണെന്ന സന്ദേശം ലഭിച്ചയുടൻ കോർക്കിൽ എമർജൻസി സർവീസ് തയാറായി നിന്നു. അപകടമൊന്നും കൂടാതെ വിമാനം നിലത്തിറക്കാൻ പൈലറ്റിനായി. കോക്പിറ്റിൽ പുക ഉയർന്നത് ഏറെ ആശങ്കയ്ക്കു വക നൽകിയെങ്കിലും സുരക്ഷിതമായി ലാൻഡിങ് നടത്തിയതോടെ ഏതാനും നിമിഷത്തേക്ക് നിലനിന്നിരുന്ന ആശങ്ക വിട്ടൊഴിയുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 59 യാത്രക്കാരും നാലു ജീവനക്കാരും പരിക്കൊന്നുമേൽക്കാതെ സുരക്ഷിതരായി പുറത്തിറങ്ങി. വിമാനം അടിയന്തിര ലാൻഡിങ് നടത്തിയതിനെ തുടർന്ന് കുറച്ച് സമയത്തേക്ക് അടച്ചിട്ട റൺവേ പിന്നീട് തുറന്നുകൊടുക്കുകയും ചെയ്തു.
Next Story