- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തുള്ളത് പക്വതയില്ലാത്ത നേതൃത്വം; അടിയന്തരാവസ്ഥ ആവർത്തിക്കില്ലെന്നു പറയാനാകില്ല; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് എൽ കെ അദ്വാനി രംഗത്ത്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് എൽ കെ അദ്വാനി രംഗത്ത്. രാജ്യത്തിന് ഇപ്പോഴുള്ളത് പക്വതയില്ലാത്ത നേതൃത്വമാണെന്ന് അദ്വാനി തുറന്നടിച്ചു. ജനാധിപത്യത്തോട് ആത്മാർഥതയില്ലാത്ത നേതൃത്വം രാജ്യത്തെ വീണ്ടും അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടുമെന്നുമെന്ന ആശങ്കയുണ്ട

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് എൽ കെ അദ്വാനി രംഗത്ത്. രാജ്യത്തിന് ഇപ്പോഴുള്ളത് പക്വതയില്ലാത്ത നേതൃത്വമാണെന്ന് അദ്വാനി തുറന്നടിച്ചു.
ജനാധിപത്യത്തോട് ആത്മാർഥതയില്ലാത്ത നേതൃത്വം രാജ്യത്തെ വീണ്ടും അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടുമെന്നുമെന്ന ആശങ്കയുണ്ടെന്നും അദ്വാനി പറഞ്ഞു. അടിയന്തരാവസ്ഥയുടെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് ദേശീയ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് പേരെടുത്തു പറയാതെ അദ്വാനി പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
ജനാധിപത്യത്തെ തകർക്കാൻ കഴിയുന്ന ശക്തികൾ രാജ്യത്തുണ്ട്. ഇവയ്‌ക്കെതിരായ പ്രതിരോധം ശക്തമല്ലെന്നും അദ്വാനി പറഞ്ഞു.
ഇപ്പോൾ ജനാധിപത്യത്തെ തകർക്കുന്ന നിയമവാഴ്ചയെ സംരക്ഷിക്കാത്ത ശക്തികൾക്കാണ് കരുത്ത്. വിശിഷ്ടമായ നേതൃത്വം രാജ്യത്തില്ല. രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിനു ചില ബലഹീനതകളുണ്ടെന്നും അദ്വാനി പറഞ്ഞു. അതിനിടെ, പ്രധാനമന്ത്രി മോദിയിൽ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് അദ്വാനിയുടെ വാക്കുകളെന്ന ആരോപണവുമായി ആം ആദ്മി പാർട്ടിയും രംഗത്തെത്തി.
മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതു മുതൽ അദ്വാനിയും മോദിയും തമ്മിൽ ശീതസമരത്തിലാണ്. പിന്നീട് മുതിർന്ന നേതാക്കളെ ഒന്നൊന്നായി ബിജെപിയുടെ നിയന്ത്രണത്തിൽ നിന്ന് മോദി നീക്കുകയും ചെയ്തു. ഇതിന്റെ ബാക്കിപത്രമാണ് അദ്വാനിയുടെ പ്രസ്താവനയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

