- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ-സുപ്രീം കോടതി ഏറ്റുമുട്ടൽ; മാലി ദ്വീപിൽ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ; സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംശയമുള്ളവരെ അപ്പോൾ തന്നെ കസ്റ്റഡിയിൽ വെക്കാനും അറസ്റ്റുചെയ്യാനുമുള്ള അധികാരം
മാലെ: മാലദ്വീപിൽ പ്രസിഡന്റ് അബ്ദുള്ള യമീൻ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.പ്രസിഡന്റിന്റെ അടുത്ത അനുയായി അസിമ ഷുക്കൂറോൺ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയ പ്രതിസന്ധിയാണ് അടിയന്തരാവസ്ഥയ്ക്ക് വഴിയൊരുക്കിയത്. നാടു കടത്തപ്പെട്ട മുൻ പ്രസിഡന്റ് നഷീദ് അടക്കമുള്ള രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ച് പുനർവിചാരണ നടത്താനും അയോഗ്യരാക്കപ്പെട്ട 12 എംപിമാർക്ക് പാർലമെന്റ് അംഗത്വം തിരിച്ചു നല്കാനുമുള്ള ഉത്തരവ് സുപ്രീംകോടതി വ്യാഴാഴ്ച പുറപ്പെടുവിച്ചതോടെയാണ് മാലദ്വീപിൽ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത്. സംശയമുള്ളവരെ അപ്പോൾ തന്നെ കസ്റ്റഡിയിൽ വെക്കാനും അറസ്റ്റുചെയ്യാനുമുള്ള അധികാരം സുരക്ഷാ ഉദ്യോഗസ്ഥർക്ക് സർക്കാർ നൽകിയിട്ടുണ്ട്.പ്രസിഡന്റ് അബ്ദുള്ള യമീനെ ഇംപീച്ച് ചെയ്യാൻ സുപ്രീംകോടതി നടപടികളാരംഭിച്ചിരുന്നു. എന്നാൽ, പ്രസിഡന്റിനെ അറസ്റ്റുചെയ്യാനോ പുറത്താക്കാനോ കോടതിയുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായാൽ തടയണമെന്ന് സർക്കാർ പൊലീസിനോടും സൈന്യത്തോടും ഉത
മാലെ: മാലദ്വീപിൽ പ്രസിഡന്റ് അബ്ദുള്ള യമീൻ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.പ്രസിഡന്റിന്റെ അടുത്ത അനുയായി അസിമ ഷുക്കൂറോൺ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയ പ്രതിസന്ധിയാണ് അടിയന്തരാവസ്ഥയ്ക്ക് വഴിയൊരുക്കിയത്.
നാടു കടത്തപ്പെട്ട മുൻ പ്രസിഡന്റ് നഷീദ് അടക്കമുള്ള രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ച് പുനർവിചാരണ നടത്താനും അയോഗ്യരാക്കപ്പെട്ട 12 എംപിമാർക്ക് പാർലമെന്റ് അംഗത്വം തിരിച്ചു നല്കാനുമുള്ള ഉത്തരവ് സുപ്രീംകോടതി വ്യാഴാഴ്ച പുറപ്പെടുവിച്ചതോടെയാണ് മാലദ്വീപിൽ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത്.
സംശയമുള്ളവരെ അപ്പോൾ തന്നെ കസ്റ്റഡിയിൽ വെക്കാനും അറസ്റ്റുചെയ്യാനുമുള്ള അധികാരം സുരക്ഷാ ഉദ്യോഗസ്ഥർക്ക് സർക്കാർ നൽകിയിട്ടുണ്ട്.പ്രസിഡന്റ് അബ്ദുള്ള യമീനെ ഇംപീച്ച് ചെയ്യാൻ സുപ്രീംകോടതി നടപടികളാരംഭിച്ചിരുന്നു. എന്നാൽ, പ്രസിഡന്റിനെ അറസ്റ്റുചെയ്യാനോ പുറത്താക്കാനോ കോടതിയുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായാൽ തടയണമെന്ന് സർക്കാർ പൊലീസിനോടും സൈന്യത്തോടും ഉത്തരവിട്ടിരുന്നു.