- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിസന്ധി തീർന്നു; മാലി ദ്വീപിൽ 45 ദിവസം നീണ്ടു നിന്ന അടിയന്തിരാവസ്ഥ പിൻവലിച്ചു
മാലി: മാലി ദ്വീപിൽ 45 ദിവസമായി തുർന്ന അടിയന്തിരാവസ്ഥ പിൻവലിച്ചു. പ്രസിഡന്റ് അബ്ദുള്‌ല യമീൻ ആണ് അടിയന്തിരാവസ്ഥ പിൻവലിച്ചയാതായി അറിയിച്ചു. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവാണ് മാലദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായത്. ഇത് രാഷ്ട്രീയ-ഭരണഘടന പ്രതിസന്ധിയുണ്ടാക്കിയിരുന്നു. മുഹമ്മദ് നഷീദ് ഉൾപ്പടെ ഒൻപത് രാഷ്ട്രീയ തടവുകാർക്കെതിരെ ചുമത്തപ്പെട്ട ഭീകരപ്രവർത്തനങ്ങൾ സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തിരുന്നെങ്കിലും പ്രസിഡന്റ് അബ്ദുള്ള യമീൻ ഇത് കൂട്ടാക്കിയിരുന്നില്ല, ഇത് കണക്കിലെടുത്ത് പൊലീസും പ്രതിപക്ഷനിരയും തമ്മിൽ തുടർച്ചയായി ഉണ്ടായിരുന്ന പ്രശ്‌നങ്ങളാണ് ഭരണ പ്രതിസന്ധിയിലേക്ക് എത്തിയത്. പ്രതിസന്ധിയെ തുടർന്ന് ഫെബ്രുവരി 5ന് 15 ദിവസത്തെക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാൽ പ്രസിഡന്റ് അബ്ദുള്ള യമീൻ ഇത് 30 ദിവസത്തേക്കുകൂടി നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
മാലി: മാലി ദ്വീപിൽ 45 ദിവസമായി തുർന്ന അടിയന്തിരാവസ്ഥ പിൻവലിച്ചു. പ്രസിഡന്റ് അബ്ദുള്‌ല യമീൻ ആണ് അടിയന്തിരാവസ്ഥ പിൻവലിച്ചയാതായി അറിയിച്ചു.
മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവാണ് മാലദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായത്. ഇത് രാഷ്ട്രീയ-ഭരണഘടന പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
മുഹമ്മദ് നഷീദ് ഉൾപ്പടെ ഒൻപത് രാഷ്ട്രീയ തടവുകാർക്കെതിരെ ചുമത്തപ്പെട്ട ഭീകരപ്രവർത്തനങ്ങൾ സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തിരുന്നെങ്കിലും പ്രസിഡന്റ് അബ്ദുള്ള യമീൻ ഇത് കൂട്ടാക്കിയിരുന്നില്ല, ഇത് കണക്കിലെടുത്ത് പൊലീസും പ്രതിപക്ഷനിരയും തമ്മിൽ തുടർച്ചയായി ഉണ്ടായിരുന്ന പ്രശ്‌നങ്ങളാണ് ഭരണ പ്രതിസന്ധിയിലേക്ക് എത്തിയത്.
പ്രതിസന്ധിയെ തുടർന്ന് ഫെബ്രുവരി 5ന് 15 ദിവസത്തെക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാൽ പ്രസിഡന്റ് അബ്ദുള്ള യമീൻ ഇത് 30 ദിവസത്തേക്കുകൂടി നീട്ടാൻ തീരുമാനിക്കുകയായിരുന്നു.