ലണ്ടൻ: ആഴ്‌സണലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കരാർ തുക നൽകി ബൊറൂസിയാ ഡോട്ട്മുണ്ട് താരം എമറിക് ഒബമയാങ്ങ് ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലിലേക്ക് എത്തി.

ബുണ്ടസ് ലീഗയിൽ 144 മത്സരങ്ങളിൽനിന്ന് 98 ഗോളുകൾ നേടിയ ഒബമയാങ്ങുമായി 540 കോടിക്കാണ് താരവുമായി ആഴ്‌സണൽ കരാറായത്.2015 ൽ മികച്ച ആഫ്രിക്കൻഫുട്‌ബോളറായും ഈ ഗാബോൺ താരം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.