- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലാഖമാർക്ക് ഇനി എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധം; നേഴ്‌സിങ് വിസകൾ അതത് രാജ്യത്തെ എംബസികളോ കോൺസുലേറ്റോ ഒപ്പിടുന്നത് നിർബന്ധം; തൊഴിൽ ചൂഷണത്തിന് ഇനിയെങ്കിലും അവസാനമാകുമോ?
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ ജോലിതേടുന്ന നഴ്‌സുമാർക്ക് നൽകുന്ന എമിഗ്രേഷൻ ക്‌ളിയറൻസ് കേന്ദ്രസർക്കാർ നിർബന്ധമാക്കി. 12. ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ ആക്ട് 1947 പ്രകാരം അംഗീകരിച്ച നഴ്‌സുമാർക്ക് വിദേശത്ത് ജോലിക്ക് പോകാൻ എമിഗ്രേഷൻ ക്ലിയറൻസ് വേണ്ടെന്നായിരുന്നു ചട്ടം. ഇത് പിൻവലിച്ചാണ് പുതി വ്യവസ്ഥ കൊണ്ടു വരുന്നത്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാ
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ ജോലിതേടുന്ന നഴ്‌സുമാർക്ക് നൽകുന്ന എമിഗ്രേഷൻ ക്‌ളിയറൻസ് കേന്ദ്രസർക്കാർ നിർബന്ധമാക്കി. 12. ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ ആക്ട് 1947 പ്രകാരം അംഗീകരിച്ച നഴ്‌സുമാർക്ക് വിദേശത്ത് ജോലിക്ക് പോകാൻ എമിഗ്രേഷൻ ക്ലിയറൻസ് വേണ്ടെന്നായിരുന്നു ചട്ടം. ഇത് പിൻവലിച്ചാണ് പുതി വ്യവസ്ഥ കൊണ്ടു വരുന്നത്.
യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, ലിബിയ, ജോർഡൻ, യമൻ, സിറിയ, ലബനാൻ, ഇറാഖ്, അഫ്ഗാനിസ്താൻ, ഇന്ത്യോനേഷ്യ, സുഡാൻ, മലേഷ്യ എന്നീ 16 രാജ്യങ്ങളിൽ ജോലിതേടുന്ന നഴ്‌സുമാർക്കാണ് എമിഗ്രേഷൻ ക്‌ളിയറൻസ് നിർബന്ധമാക്കിയത്. ഈ രാജ്യങ്ങളിൽ ഏപ്രിൽ 30നുശേഷം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (പി.ഒ.ഇ) നൽകുന്ന എമിഗ്രേഷൻ ക്‌ളിയറൻസ് ഇല്ലാതെപോകാൻ അനുമതിയില്ലെന്ന് പ്രവാസികാര്യ മന്ത്രാലയം അറിയിച്ചു. നഴ്‌സുമാർ വ്യാപകമായ തോതിൽ വിസ തട്ടിപ്പിനും തൊഴിൽ ചൂഷണത്തിനും ഇരയാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവന്നത്.
എന്താണ് എമിഗ്രേഷൻ ക്ലിയറൻസ്
പത്താം ക്ലാസ് പരീക്ഷ പാസാവുകയോ മൂന്ന് വർഷത്തിലധികം വിദേശത്ത് ജോലി ചെയ്യുകയോ ചെയ്തവർക്ക് ഇന്ത്യക്ക് പുറത്തേക്ക് ജോലിക്ക് പോകാൻ എമിഗ്രേഷൻ ക്ലിയറൻസിന്റെ ആവശ്യമില്ല. എന്നാൽ പത്താം ക്ലാസിന് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ഉണ്ടെങ്കിൽ മാത്രമേ വിദേശത്തേക്ക് പോകാൻ കഴിയൂ. 2006 വരെ ഡിഗ്രിയായിരുന്നു എമിഗ്രേഷൻ ക്ലിയറൻസിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. എന്നാൽ കൂടുതൽ പേർ വിദേശത്തേക്ക് ജോലിക്കു പോകുന്ന സാഹചര്യമുണ്ടായപ്പോൾ നിയമത്തിൽ ഇളവ് നൽകി. ഡിഗ്രിയിൽ നിന്ന് പത്താം ക്ലാസിലേക്ക് യോഗ്യത മാറ്റിയപ്പോൾ എംബസിക്കാർക്കും കാര്യങ്ങൾ എളുപ്പമായി. എമിഗ്രേഷൻ ക്ലിയറൻസിനുള്ള അപേക്ഷകൾ കുറയുകയും ചെയ്തു.
അതുകൊണ്ട് തന്നെ പത്താംതരം ജയിക്കാത്തവർക്ക് തൊഴിൽവിസ ലഭിച്ചാൽ അതോടൊപ്പം അതതു രാജ്യത്തെ തൊഴിലുടമയുടെ തൊഴിൽ അനുമതിപത്രം കൂടി ഉണ്ടായിരിക്കണം. ഇത് ആ രാജ്യത്തെ ഇന്ത്യൻ എമ്പസികളോ കോൺസുേലറ്റുകളോ സാക്ഷ്യപ്പെടുത്തുകയുംവേണം. ഇത്തരത്തിലുള്ള എല്ലാ രേഖകളും ഉള്ളവർക്കേ യാത്രാനുമതി കിട്ടൂ. ഇതിലൂടെ ഇവരുടെ ജോലി സുരക്ഷിതമാക്കാൻ സർക്കാരിന് കഴിയുന്നു. നേഴ്‌സിങ് മേഖലയിലെ തട്ടിപ്പ് തടയാനും സർ്കാർ ഈ മുൻകരുതൽ എടുക്കുന്നു. അതായത് പത്താം ക്ലാസിന് മുകളിൽ യോഗ്യതയുള്ള നേഴ്‌സുമാർക്കും ഇമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധമാക്കും. നേഴ്‌സിങ് ജോലിക്കുള്ള വിസ കിട്ടിയാൽ അത് ആ രാജ്യത്തെ ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ ഒപ്പിടുന്നതോടെ കൂടുതൽ സുരക്ഷിതത്വം ജോലിക്ക് പോകുന്നവർക്ക് ലഭിക്കും. തൊഴിൽ തട്ടിപ്പിനുള്ള സാധ്യത വളരെ കുറയുകയും ചെയ്യും. ഇനി തട്ടിപ്പിനിരയായാൽ തന്നെ സർക്കാരിന് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിയും വരും.
മുൻകാലത്ത് വർക്ക് പെർമിറ്റ് ഇല്ലെങ്കിലും വിസ കൈവശമുള്ളവരെ ട്രാവൽ ഏജൻസികൾ വിദേശത്തേക്ക് അയച്ചിരുന്നു. നിയമത്തിന്റെ പഴുത് ഉപയോഗിച്ച് വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തിന്റെ ഒത്താശയോടെയായിരുന്നു ഇത്. ഇങ്ങനെ നിയമവിരുദ്ധമായി കയറ്റി അയക്കുന്നതാണ് 'ചവിട്ടിക്കയറ്റൽ'. നേഴ്‌സിങ് മേഖലയിൽ അടുത്തകാലത്ത് ഇതിന്റെ പേരിൽ നടന്ന ചൂഷണങ്ങളും മനുഷ്യക്കടത്തിലേക്കുവരെ എത്തിയ സംഭവങ്ങളുമാണ് നിയമം കർക്കശമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഇതിനൊപ്പം സർക്കാർ ഏജൻസി വഴി റിക്രൂട്ട്‌മെന്റ് നടക്കുമ്പോൾ നേഴ്‌സമുാർ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടിയാണ് ഇത്.
ഒഡൈപെക്കിലും നോർക്കയിലും കൂടുതൽ സൗകര്യങ്ങൾ
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്തേക്ക് ഇന്ത്യയിൽ നിന്നു നഴ്‌സുമാരെ തിരഞ്ഞെടുത്തയയ്ക്കുന്ന ചുമതല ഒഡെപെക്കിനെയും നോർക്കയെയും കേന്ദ്രസർക്കാർ ഏൽപ്പിച്ച സാഹചര്യത്തിൽ, രണ്ട് ഏജൻസികളുടെയും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം എമിഗ്രേഷൻ ക്ലിയറൻസ് കൂടിയാകുമ്പോൾ നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് സുതാര്യവും അഴിമതിരഹിതവുമാകണമെന്നാണ് പ്രതീക്ഷ.
ഏപ്രിൽ 30നു ശേഷം നോർക്ക, ഒഡെപെക് എന്നിവ വഴി പോകുന്ന ഇന്ത്യൻ നഴ്‌സുമാർക്കു മാത്രമേ എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കൂ. ഈ സാഹചര്യത്തിൽ കേരളത്തിനു പുറത്തുള്ള മെട്രോ നഗരങ്ങളിൽ ഈ രണ്ട് ഏജൻസികളുടെയും സംവിധാനം ശക്തമാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കും. പ്രാരംഭ ചർച്ചകൾക്കായി നോർക്ക റൂട്ട്‌സിന്റെയും ഒഡെപെക്കിന്റെയും സെക്രട്ടറിമാർ അടങ്ങുന്ന സംഘം ഏപ്രിൽ ആറിനു ശേഷം കുവൈത്തിൽ പോയി ഇന്ത്യൻ എംബസിയും കുവൈത്ത് അധികൃതരുമായി ചർച്ച നടത്തും. തുടർന്നു വിശദാംശങ്ങൾ തീരുമാനിക്കും.
ആകെ റിക്രൂട്ട്‌മെന്റിന്റെ 15%-20% ആണ് ഇതുവരെ ഒഡെപെക് നടത്തിയിരുന്നതെങ്കിൽ ഇനി സ്വകാര്യ ഏജൻസികളെ ഒഴിവാക്കി ഈ രണ്ടു സർക്കാർ ഏജൻസികൾ ഈ ജോലി പൂർണമായും ഏറ്റെടുക്കുകയാണ്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, മലേഷ്യ, ലിബിയ, ജോർദാൻ, യമൻ, സുഡാൻ, അഫ്ഗാനിസ്ഥാൻ, ഇൻഡോനേഷ്യ, സിറിയ, ലബനോൻ, തായ്‌ലൻഡ്, ഇറാഖ് രാജ്യങ്ങളിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റാണു കേരളസർക്കാരിന്റെ ഏജൻസികളെ കേന്ദ്രം ഏൽപ്പിച്ചിരിക്കുന്നത്. ഇതിൽ ലിബിയ, ഇറാഖ് എന്നിവിടങ്ങളിലെ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് അവിടേക്കു കേരളത്തിൽ നിന്ന് ആരെയും അയയ്ക്കില്ല.
റിക്രൂട്ട്‌മെന്റ് അഴിമതി സംബന്ധിച്ച് ഒട്ടേറെ പരാതി ലഭിച്ച സാഹചര്യത്തിലാണു കേന്ദ്രസർക്കാർ ചുമതല കേരള ഏജൻസികളെ ഏൽപിച്ചത്. ഒഡെപെക് ഇപ്പോൾ ഫീസ് ഇനത്തിലും ക്ഷേമനിധിയിലേക്കുമായി വാങ്ങുന്ന 60,000 രൂപയേ തുടർന്നും ഈടാക്കുകയുള്ളൂ. വിദേശ രാജ്യങ്ങളിൽ നിന്നു വരുന്നവരായിരിക്കും പരീക്ഷയും ഇന്റർവ്യൂവും നടത്തി നഴ്‌സുമാരെ തെരഞ്ഞെടുക്കുക. അവർക്ക് എല്ലാ സൗകര്യവും ഒഡെപെക്കും നോർക്കയും ചെയ്തു കൊടുക്കും.
വിദേശത്ത് ജോലിക്ക് പോകുന്നവർക്ക് എമിഗ്രേഷൻ ക്ലിയർ ചെയ്യാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
1) ജോലിക്ക് വേണ്ടി പോവുകയാണെങ്കിൽ പ്രത്യേകമായി തയ്യാറാക്കിയ സ്റ്റാമ്പ് പാസ്‌പോർട്ടിൽ പതിക്കണം.
2) എമിഗ്രേഷൻ ക്ലിയറൻസ് ഈ സ്റ്റാമ്പിന് മുകളിൽ രേഖപ്പെടുത്തുന്നതാണ്.
3) പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ് ഇതിൽ ഒപ്പു വച്ചിരിക്കണം.
4) എമിഗ്രേഷൻ ക്ലിയറൻസിന് അപേക്ഷ കൊടുത്ത അന്ന് തന്നെ അവ ചെയ്തു കിട്ടുന്നതായിരിക്കും..
5) ഒരു ഗ്രൂപ്പിന് എമിഗ്രേഷൻ ക്ലിയറൻസ് ചെയ്യാനാണെങ്കിൽ ഒരു ദിവസം കൊണ്ടു തന്നെ അനുവദിക്കുന്നതാണ്.
6) അംഗീകൃത റിക്രൂട്ടിങ് ഏജൻസി വഴി, വിശുദ്ധ/ അർദ്ധ വിശുദ്ധ തൊഴിലാളികൾ 6 മാസത്തേക്ക് ക്ലിയറൻസിന് അപേക്ഷിക്കുകയാണെങ്കിൽ പാസ്‌പോർട്ടിനോടൊപ്പം എപ്ലോയ്‌മെന്റ് വിസ ഉണ്ടെങ്കിൽ ക്ലിയറൻസ് അനുവദിക്കുന്നതാണ്.
7) യൂറോപ്പ്, വടക്കെ അമേരിക്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ല.
എമിഗ്രേഷൻ ചെക്കിങ് ആവശ്യമില്ലാത്തവർ
താഴെ പറയുന്നവർക്ക് വിദേശത്ത് പോകാൻ എമിഗ്രേഷൻ ക്ലിയറൻസിന്റെ ആവശ്യമില്ല;
1. ഹോട്ടലുകൾ
റസ്റ്റോറന്റുകൾ
മറ്റ് പൊതു റിസോർട്ടുകൾ-എന്നീ സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ മാനേജ്‌മെന്റ്‌സെക്ഷനുകളിൽ യോഗ്യത നേടിയവർ.
2. ഗസറ്റഡ് സർക്കാർ ഉദ്യോഗസ്ഥർ
3. സ്വന്തമായി ഇൻകം ടാക്‌സ് അടക്കുന്നവർ (കാർഷിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇൻകം ടാക്‌സ് അടക്കുന്നവർ)
4. പ്രൊഫണൽ ഡിഗ്രി നേടിയവർ
എംബിബിഎസ്, ആയുർവേദ, ഹോമിയോ ഡിഗ്രി നേടിയവർ
അംഗീകൃത പത്രപ്രവർത്തകർ
എഞ്ചിനീയർമാർ
ചാർട്ടേഡ് അകൗണ്ടന്റുകൾ
കോസ്റ്റ് അകൗണ്ടന്റുകൾ
ലക്ച്ചറർമാർ
അദ്ധ്യാപകർ
വക്കീൽ
5. മുകളിൽ പറഞ്ഞവയുടെ അടുത്ത അവകാശിയോ മക്കളോ (24 വയസ്സുവരെ)
6. മൂന്നു വർഷത്തിലധികമായി വിദേശത്ത് താമസിക്കുന്നവർ, അല്ലെങ്കിൽ അവരുടെ അവകാശിയോ മക്കളോ. മൂന്നുവർഷം അടുപ്പിച്ചോ, വിട്ട് വിട്ട് ആയാലും നിയമപരിധിയിൽ വരും.
7. സിഡിസി, സി കാഡറ്റ് എന്നീ മേഖലയിലുള്ള കടൽ ജോലിക്കാർ
8. രാജകീയ - ഔദ്യോഗിക പാസ്‌പോർട്ട് ഉള്ളവർ
9. ഇസിഎൻആർ ക്ലിയറുള്ള പാസ്‌പോർട്ട് ഉള്ളവരുടെ മക്കൾ
10. ബിരുദമോ അതിലും ഉയർന്ന വിദ്യാഭ്യാസമോ ഉള്ളവർ
11. മൂന്നുവർഷത്തെ പോളിടെക്‌നിക് ഡിപ്ലോമയോ, ഡിഗ്രിക്ക് തുല്യമായ ഡിപ്ലോമയോ ഉള്ളവർ.
12. 60 വയസ്സിന് മുകളിലുള്ളവർ.