കൊച്ചി:- അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അനസ്‌തേഷ്യോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അനസ്‌തേഷ്യ ക്രിറ്റിക്കൽ കെയർ എന്ന വിഷയത്തെ ആസ്പദമാക്കി എകദിന സെമിനാർ നടത്തി. മെഡിക്കൽ ഡയറക്ടർ ഡോ:പ്രേം നായർ ശിൽപശാലയുടെ ഉൽഘാടനം നിർവഹിച്ചു.

ബ്രഹ്മചാരിണി കരുണാമ്യത ചൈതന്യ ഭദ്രദീപം കൊളുത്തി. അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ് കെ.സിങ്ങ്, അനസേതേഷ്യോളജി വിഭാഗം മേധാവിയും ഓർഗനൈസിങ്ങ് ചെയർ പേഴ്‌സണുമായ ഡോ: ലക്ഷ്മി കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ സിഡി പ്രകാശനം നിർവഹിച്ചു

കേരളത്തിലെ വിവിധ ആശുപത്രികളിലെ വിദഗ്ദ്ധ ഡോക്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 250-ലധികം വിദഗ്ദ്ധന്മാർ സമ്മേളനത്തിൽ പങ്കെടുത്തു ഹ്യദ്രോഗം, പ്രമേഹം, ശ്വാസകോശം, ലിവർ സിറോസിസ് രോഗികൾക്ക് അനസേത്യേഷ്യ നൽകുന്ന രീതികളെക്കുറിച്ച് വിദഗ്ദ്ധർ ചർച്ചകൾ നടത്തി.