- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകന്റെ കടം തീർക്കാനും ആഡംബര ജീവിതത്തിനും വേണ്ടി ജോലി സ്ഥലത്ത് നിന്നും മോഷ്ടിച്ചത് 39 കോടി രൂപ; ജോലി ചെയ്യുന്ന ബാങ്കിൽ നിന്നും പണം അടിച്ചു മാറ്റിയ യുവതി സ്വന്തമാക്കിയവയിൽ റോൾസ് റോയ്സും റേഞ്ച് റോവർ കാറുകളും: ഒടുവിൽ എമിറാത്തി യുവതിയെ ഏഴ് വർഷം തടവിന് വിധിച്ച് അബുദാബി ക്രിമിനൽ കോടതി
കാമുകന്റെയും അയാളുടെ സഹോദരന്റെയും ആഡംബര ജീവിതത്തിനു വേണ്ടി ജോലി ചെയ്യുന്ന ബാങ്കിൽ നിന്നും 20 മില്യൺ ദിർഹം (ഏതാണ്ട് 39 കോടിയോളം രൂപ) മോഷ്ടിച്ച എമിറാത്തി യുവതിക്ക് ജയിൽ. കാമുകന്റെ കടം തീർക്കാനും കാമുകന്റെയും സഹോദരന്റെയും ആഡംബര ജീവിതത്തിനു വേണ്ടിയുമാണ് യുവതി ബാങ്കിൽ നിന്നും പണം മോഷ്ടിച്ചത്. സംഭവത്തിൽ 34കാരിയായ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിക്കണം. ഇതിന് പുറനേ 20,000 ദിർഹം പിഴയും മോഷ്ടിച്ച 20 മില്യൺ ദിർഹവും യുവതി തിരികെ നൽകണമെന്ന് ഉത്തരവിട്ടു. അബുദാബി ക്രിമിനൽ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. പണം തട്ടാൻ യുവതിക്ക് കൂട്ടു നിന്നതിന് യുവതിയുടെ കാമുകനും ഇയാളുടെ സഹോദരനും ആറു മാസം തടവു ശിക്ഷയും കോടതി വിധിച്ചു. യുവതിയുമായി ചേർന്ന് പണം തട്ടിയെന്നും അവരെ ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് ഇരുവർക്കും മേലുള്ള കുറ്റം. ഇരുവരും 20,000 ദിർഹം വീതം പിഴ നൽകുകയും 3.5 മില്യൺ ദിർഹം ബാങ്കിൽ തിരികെ നൽകുകയും വേണം. ജിസിസിയിൽ തന്നെയുള്ള 27 വയസ്സുള്ള കാമുകന് വൻ തുക കടബാധ്യത
കാമുകന്റെയും അയാളുടെ സഹോദരന്റെയും ആഡംബര ജീവിതത്തിനു വേണ്ടി ജോലി ചെയ്യുന്ന ബാങ്കിൽ നിന്നും 20 മില്യൺ ദിർഹം (ഏതാണ്ട് 39 കോടിയോളം രൂപ) മോഷ്ടിച്ച എമിറാത്തി യുവതിക്ക് ജയിൽ. കാമുകന്റെ കടം തീർക്കാനും കാമുകന്റെയും സഹോദരന്റെയും ആഡംബര ജീവിതത്തിനു വേണ്ടിയുമാണ് യുവതി ബാങ്കിൽ നിന്നും പണം മോഷ്ടിച്ചത്. സംഭവത്തിൽ 34കാരിയായ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിക്കണം. ഇതിന് പുറനേ 20,000 ദിർഹം പിഴയും മോഷ്ടിച്ച 20 മില്യൺ ദിർഹവും യുവതി തിരികെ നൽകണമെന്ന് ഉത്തരവിട്ടു. അബുദാബി ക്രിമിനൽ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്.
പണം തട്ടാൻ യുവതിക്ക് കൂട്ടു നിന്നതിന് യുവതിയുടെ കാമുകനും ഇയാളുടെ സഹോദരനും ആറു മാസം തടവു ശിക്ഷയും കോടതി വിധിച്ചു. യുവതിയുമായി ചേർന്ന് പണം തട്ടിയെന്നും അവരെ ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് ഇരുവർക്കും മേലുള്ള കുറ്റം. ഇരുവരും 20,000 ദിർഹം വീതം പിഴ നൽകുകയും 3.5 മില്യൺ ദിർഹം ബാങ്കിൽ തിരികെ നൽകുകയും വേണം. ജിസിസിയിൽ തന്നെയുള്ള 27 വയസ്സുള്ള കാമുകന് വൻ തുക കടബാധ്യത ഉണ്ടായിരുന്നു. ആ കടം മുഴുവൻ തീർക്കാനാണ് യുവതി തട്ടിപ്പ് നടത്തിയതെന്ന് കോടതി കണ്ടെത്തി.
അബുദാബിയിലെ ബാങ്കിങ് സ്ഥാപനത്തിൽ അക്കൗണ്ട് വിഭാഗത്തിൽ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്ന യുവതി ഈ അവസരം മുതലെടുത്താണ് ബാങ്കിൽ നിന്നും പണം തട്ടിയതെന്നാണ് കോടതി രേഖകൾ. യുവതിയെ വിവാഹം കഴിക്കാമെന്ന് കാമുകൻ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, യുവതിയുടെ കാമുകൻ നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നുവെന്ന് വ്യക്തമായെന്നാണ് കോടതി രേഖകൾ.
കാമുകനും കാമുകന്റെ സഹോദരനും റോൾസ് റോയ്‌സ് ഉൾപ്പെടെ വിലപിടിച്ച കാറുകളും നമ്പർ പ്ലേറ്റുകളും ബ്രാൻഡഡ് വാച്ചുകളും യൂറോപ്പിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റും മറ്റും സമ്മാനിക്കുകയും ചെയ്തു. മോഷ്ടിച്ച പണമുപയോഗിച്ച് വാങ്ങിയ റോൾസ് റോയ്‌സ്, റേഞ്ച് റോവർ കാറുകളും മറ്റു ചില വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു.
2016 ഓഗസ്റ്റ് മുതൽ 2017 ഏപ്രിൽവരെയുള്ള കാലത്തിനിടെയാണ് ഇത്രയും പണം മോഷ്ടിച്ചതെന്ന് യുവതി മൊഴി നൽകി. ചെയ്തത് തെറ്റായിരുന്നുവെന്ന് യുവതി സമ്മതിച്ചു. യുവാവിന്റെ പിതാവിന്റെ കമ്പനിയിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. പണം തിരികെ നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ, പണം ചോദിച്ചുവെന്ന കാര്യം യുവാവും സഹോദരനും നിഷേധിച്ചു. പണവും സമ്മാനങ്ങളും യുവതി സൗജന്യമായി നൽകിയതാണെന്ന് ഇരുവരും കോടതിയിൽ പറഞ്ഞു.