- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
32 ഇഞ്ച് ടിവിയും ഐ പാഡും; ആരും ശല്യം ചെയ്യാത്തവിധം ഒറ്റയ്ക്ക് സ്യൂട്ട് റൂം; മേശയും കിടക്കയും എല്ലാ ജീവിത സൗകര്യങ്ങളും; 7 ലക്ഷം രൂപ മുടക്കിയാൽ എമിറേറ്റ്സിൽ കയറി ഇതുപോലെ നിങ്ങൾക്കും യാത്ര ചെയ്യാം
ആകാശത്ത് ലഭിക്കാവുന്നതിൽവെച്ചേറ്റവും ആഡംബരമാണ് എമിറേറ്റ്‌സിന്റെ ഈ വിമാനയാത്ര. 40 ചതുരശ്ര അടി വലിപ്പമുള്ള ഫസ്റ്റ് ക്ലാസ് സ്യൂട്ടിൽ ആകാശത്തുകൂടി പഞ്ചനക്ഷത്ര സൗകര്യത്തോടെയുള്ള യാത്ര. 32 ഇഞ്ച് ടിവിയും ഐപാഡും അതിവിശിഷ്ട വിഭവങ്ങളുമൊക്കെയുള്ള യാത്രയ്ക്ക് പക്ഷേ, ചെലവൽപം കൂടുതലാണെന്ന് മാത്രം. ഓരോ വിമാനയാത്രയ്ക്കും 7000 പൗണ്ട് മുടക്കേണ്ടിവരും. ഇത്തരമൊരു വിമാനയാത്രയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് യുട്യൂബ് സ്റ്റാർ കെയ്‌സ് നെയ്സ്റ്റാറ്റ്. ബ്രസൽസിൽനിന്ന് ദുബായയിലേക്ക് സ്യൂട്ട് സീറ്റിൽ യാത്ര ചെയ്ത കെയ്‌സി, എക്കാലത്തെയും മികച്ച എയർലൈൻ സീറ്റാണിതെന്ന് വിലയിരുത്തുന്നു. ചെറുതെങ്കിലും ഏറ്റവും ആഡംബരപൂർണമായ ഹോട്ടൽ മുറിപോലെയാണിത് അനുഭവപ്പെടുകയെന്ന് അദ്ദേഹം പറയുന്നു. 30 ലക്ഷത്തിലേറെ പേർ യുട്യൂബിൽ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. യാത്രക്കാരന്റെ സ്വകാര്യത പൂർണമായും ഉറപ്പാക്കുന്നതാണ് ഈ സീറ്റ്. നിലത്തുനിന്ന് മുകളിലേക്ക് തുറക്കുന്ന വാതിലുകളാണ് ഇതിനുള്ളത്. ജനാലക്കാഴ്ചയും ഉണ്ട്. ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ ബൈനോക്കുലറുകളും ഇത
ആകാശത്ത് ലഭിക്കാവുന്നതിൽവെച്ചേറ്റവും ആഡംബരമാണ് എമിറേറ്റ്‌സിന്റെ ഈ വിമാനയാത്ര. 40 ചതുരശ്ര അടി വലിപ്പമുള്ള ഫസ്റ്റ് ക്ലാസ് സ്യൂട്ടിൽ ആകാശത്തുകൂടി പഞ്ചനക്ഷത്ര സൗകര്യത്തോടെയുള്ള യാത്ര. 32 ഇഞ്ച് ടിവിയും ഐപാഡും അതിവിശിഷ്ട വിഭവങ്ങളുമൊക്കെയുള്ള യാത്രയ്ക്ക് പക്ഷേ, ചെലവൽപം കൂടുതലാണെന്ന് മാത്രം. ഓരോ വിമാനയാത്രയ്ക്കും 7000 പൗണ്ട് മുടക്കേണ്ടിവരും.
ഇത്തരമൊരു വിമാനയാത്രയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് യുട്യൂബ് സ്റ്റാർ കെയ്‌സ് നെയ്സ്റ്റാറ്റ്. ബ്രസൽസിൽനിന്ന് ദുബായയിലേക്ക് സ്യൂട്ട് സീറ്റിൽ യാത്ര ചെയ്ത കെയ്‌സി, എക്കാലത്തെയും മികച്ച എയർലൈൻ സീറ്റാണിതെന്ന് വിലയിരുത്തുന്നു. ചെറുതെങ്കിലും ഏറ്റവും ആഡംബരപൂർണമായ ഹോട്ടൽ മുറിപോലെയാണിത് അനുഭവപ്പെടുകയെന്ന് അദ്ദേഹം പറയുന്നു. 30 ലക്ഷത്തിലേറെ പേർ യുട്യൂബിൽ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്.
യാത്രക്കാരന്റെ സ്വകാര്യത പൂർണമായും ഉറപ്പാക്കുന്നതാണ് ഈ സീറ്റ്. നിലത്തുനിന്ന് മുകളിലേക്ക് തുറക്കുന്ന വാതിലുകളാണ് ഇതിനുള്ളത്. ജനാലക്കാഴ്ചയും ഉണ്ട്. ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ ബൈനോക്കുലറുകളും ഇതിലൊരുക്കിയിരിക്കുന്നു. ഫൈബർ ഒപ്റ്റിക് ക്യാമറകളിലൂടെ കാഴ്ചകൾ പൂർണമായും യാത്രക്കാരന് സമ്മാനിക്കുകയും ചെയ്യുന്നു.
സാധനങ്ങൾ സൂക്ഷിക്കാനുള്ള വാർഡ്‌റോബ്, വെളിച്ചവും താപനിലയും നിയന്ത്രിക്കാനുള്ള സൗകര്യം എന്നിവയും ഇതിലൊരുക്കിയിട്ടുണ്ട്. വീഡിയോ കാൾ സൗകര്യവും ഇതിലുണ്ട്. വിമാന ജോലിക്കാരുമായി ബന്ധപ്പെടുന്നതിന് ഐ പാഡിലൂടെ സൗകര്യമൊരുക്കിയിരിക്കുന്നു. താൻ ഇത്രയും കാലത്തിനിടെ താമസിച്ചിട്ടുള്ള ഹോട്ടലുകളെക്കാൾ മുന്തിയതാണ് ഈ സീറ്റുകളെന്ന് ഫസ്റ്റ് ക്ലാസ് സ്യൂട്ടുകൾ പുറത്തിറക്കിയ ജെറമി ക്ലാർക്‌സൺ പറയുന്നു.