- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റ് നിരക്ക് കുറച്ച് എമിറേറ്റ്‌സ്; ഈ മാസം 22 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആനുകൂല്യം; മസ്‌കത്ത് - കൊൽക്കത്ത റൂട്ടിൽ 89 റിയാലിന് യാത്ര ചെയ്യാം
മസ്‌കത്ത്: എമിറേറ്റ്‌സ് എയർലൈൻസ് കേരളത്തിലേക്ക് ഉൾപ്പെടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ഈ മാസം 22 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം.ഒമാനിൽ താമിസിക്കുന്നവർക്കായി പ്രഖ്യാപിച്ച് ഇളവ് ഉപയോഗപ്പെടുത്താൻ ഈ മാസം 22 വരെയാണ് സമയം. ജനുവരി 11 മുതൽ നവംബർ 30 വരെയുള്ള ദിവസങ്ങളിൽ കുറഞ്ഞ നിരക്ക് ആനുകൂല്യത്തിൽ യാത്ര ചെയ്യാനാകും. മസ്‌കത്ത് - ദുബൈ (71 റിയാൽ), മസ്‌കത്ത് - കൊൽക്കത്ത (89 റിയാൽ), മസ്‌കത്ത് - കെയ്റൊ (531 റിയാൽ), മസ്‌കത്ത് - മനില (679 റിയാൽ), മസ്‌കത്ത് - ബാംഗോക് (698 റിയാൽ), മസ്‌കത്ത് - ലണ്ടൻ (864 റിയാൽ), മസ്‌കത്ത് - ന്യൂയോർക്ക് (911 റിയാൽ) എന്നിങ്ങനെയാണ് എകോണമി ക്ലാസിലെ പുതിയ നിരക്കുകൾ. ബിസ്നസ് ക്ലാസ് ടിക്കറ്റുകൾക്കും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിൽ കൊച്ചിയിലേക്ക് 905 ദിർഹമാണ് റിട്ടേൺ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്ക് പോയി തിരിച്ചുവരാൻ 985 ദിർഹമാണ് ചാർജ്. ചെന്നൈയിലേക്ക് 955 ദിർഹം, മുംബൈയിലേക്കും ഡൽഹിയിലേക്കും 905 എന്നിങ്ങനെയാണ് റിട്ടേൺ ടിക്കറ്റ് നിരക്കുക
മസ്‌കത്ത്: എമിറേറ്റ്‌സ് എയർലൈൻസ് കേരളത്തിലേക്ക് ഉൾപ്പെടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ഈ മാസം 22 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം.ഒമാനിൽ താമിസിക്കുന്നവർക്കായി പ്രഖ്യാപിച്ച് ഇളവ് ഉപയോഗപ്പെടുത്താൻ ഈ മാസം 22 വരെയാണ് സമയം. ജനുവരി 11 മുതൽ നവംബർ 30 വരെയുള്ള ദിവസങ്ങളിൽ കുറഞ്ഞ നിരക്ക് ആനുകൂല്യത്തിൽ യാത്ര ചെയ്യാനാകും.
മസ്‌കത്ത് - ദുബൈ (71 റിയാൽ), മസ്‌കത്ത് - കൊൽക്കത്ത (89 റിയാൽ), മസ്‌കത്ത് - കെയ്റൊ (531 റിയാൽ), മസ്‌കത്ത് - മനില (679 റിയാൽ), മസ്‌കത്ത് - ബാംഗോക് (698 റിയാൽ), മസ്‌കത്ത് - ലണ്ടൻ (864 റിയാൽ), മസ്‌കത്ത് - ന്യൂയോർക്ക് (911 റിയാൽ) എന്നിങ്ങനെയാണ് എകോണമി ക്ലാസിലെ പുതിയ നിരക്കുകൾ. ബിസ്നസ് ക്ലാസ് ടിക്കറ്റുകൾക്കും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബൈയിൽ കൊച്ചിയിലേക്ക് 905 ദിർഹമാണ് റിട്ടേൺ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്ക് പോയി തിരിച്ചുവരാൻ 985 ദിർഹമാണ് ചാർജ്. ചെന്നൈയിലേക്ക് 955 ദിർഹം, മുംബൈയിലേക്കും ഡൽഹിയിലേക്കും 905 എന്നിങ്ങനെയാണ് റിട്ടേൺ ടിക്കറ്റ് നിരക്കുകൾ.