ദുബായ്: ടുണീഷ്യൻ സ്ത്രീകൾ എല്ലാം ഭീകരരെന്ന് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ടുണീഷ്യൻ സ്ത്രീകൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി. ടുണീഷ്യൻ സ്ത്രീകൾക്കും ടുണീഷ്യൻ പാസ്‌പോർട്ടിൽ സഞ്ചരിക്കുന്ന സ്ത്രീകളോ ഗൾഫ് രാജ്യങ്ങളിൽ ഭീകരാക്രമണം നടത്തുമെന്നാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് ലഭിച്ചിരിക്കുന്ന വിവരം. ഇതേ തുടർന്നാണ് കർശനമായ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതേ തുടർന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ടുണീഷ്യൻ സ്ത്രീകളെ കയറ്റുന്നതിന് വിമാനക്കമ്പനി വിലക്ക് ഏർപ്പെടുത്തി. വെള്ളിയാഴ്‌ച്ച മുതൽ ഒരു കാരണവും കാണിക്കാതെയാണ് ടുണീഷ്യൻ സ്ത്രീകൾക്ക് എമിറേറ്റ് വിമാനം യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. തിങ്കളാഴ്ച മുതൽ ദുബായ് ട്യൂണിസ് കണക്ഷനും എമിറേറ്റ് നിർത്തിവെച്ചു. ദുബായിലേക്ക് എമിറേറ്റ് ഫ്‌ളൈറ്റിൽ പോകാൻ ചെല്ലുന്ന സ്ത്രീകളെ എയർപോർട്ടിൽ തടഞ്ഞു വയ്ക്കുന്നതും സ്ത്രീകൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.