അബുദാബി : അബുദാബി മദീനത്ത് സായിദ് ഫുട്‌ബോൾ ഗ്രൗണ്ടിൽ മാർച്ച് 30 ന്ഉച്ചയ്ക്ക് രണ്ട് മണി മുതൽ തുടക്കമാവുന്ന എമിറേറ്റ്‌സ് കപ്പ് ' 18 സോക്കർ ലീഗിൽമാറ്റുരയ്ക്കാൻ കരുത്തുറ്റ താര നിരയുമായി അബ്ദുൽ ഗഫൂറിന്റെ മേൽനോട്ടത്തിൽബഷീറിന്റെ കരുത്തുറ്റ ശിക്ഷണത്തിൽ ടീം ഇമ എടപ്പാളും എത്തുന്നു , ഏഴ് പേരടങ്ങിയപതിനാറോളം ടീമുകളാണ് സോക്കർ ലീഗിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.

കാൽപന്തുകളിയുടെ വശ്യ സൗന്ദര്യം കാലുകളിലേക്കാവാഹിച്ച് ഏതൃ ഗോളിയെ പോലും നിഷ്പ്രഭനാക്കി ഗോൾ വലയിലേക്ക് മൈതാനത്തിന്റെ ഏത് മൂലയിൽ നിന്നും ഉന്നംതൊടുക്കാൻ കഴിവുള്ള നിരവധി പ്രാധേശിക ക്ലബ് ടൂർണമെന്റുകളിലെ താരവുമായ മലപ്പുറംസ്‌പെഷ്യൽ പൊലീസ് ടീമിലെ ദീപുവാണ് മുന്നേറ്റ നിരയിലെ അശ്വമേധമായി ഹുസൈൻബോൾട്ടിന്റെ വേഗതയും റോണാൾഡീന്യ യുടെ മെയ്യ് വഴക്കവും ആവാഹിച്ച്
കളിക്കളത്തിലെത്തുന്നത്, വെടിയുണ്ട കണക്കെ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി വരുന്നപന്തുകളെ വായുവിൽ പറന്നു തടുക്കുന്നതിൽ പ്രഗൽഭനായ കാസർകോട് ജില്ലാ ടീം താരംറിയാസാണ് ഗോൾ വലയം കാക്കാൻ എത്തുന്നത്.

പാസ്സിങ്ങുകളെയും ഡ്രിബ്ലിങ്ങുകളെയുംകൊണ്ട് മൈതാനം മുഴുക്കെ തിമിർത്താടാൻ മുംബൈ എഫ്‌സി ജൂനിയർ താരം ഹിലാലും ,ഗോളിക്ക് മുന്നിലായി ഹിമാല പർവ്വതം പോലെ പ്രതിരോധം തീർക്കാൻ ജിംഖാനംത്രിശ്ശൂരിന്റെ താരം അജ്മൽ സ്റ്റോപ്പർ ബാക്കായും എത്തുന്നുമ്പോൾ ഇമ
എടപ്പാളിന്റെ പടയണി ഏത് വെല്ലുവിളികളെയും നേരിടാൻ മാർച്ച് 30 ന് മദീനത്ത്‌സായിദ് ഫുട്‌ബോൾ ഗ്രൗണ്ടിൽ ജാഗൂരരായി തന്നെയുണ്ടാവും എന്നതിൽ ഒരുസംശയവുമില്ല.കാഞ്ഞങ്ങാട്ടെ പ്രവാസികളുൾപെടുന്ന ചാരിറ്റി കൂട്ടായ്മകളായ ഹദിയ അതിഞ്ഞാലും ദയചാരിറ്റി അജനൂർ കടപ്പുറവും സംയുക്തമായാണ് എമിറേറ്റ്‌സ് കപ്പ് ' 18 സോക്കർലീഗിന് അബുദാബിയിൽ വേദിയൊരുക്കുന്നത്