അബുദാബി : ഹദിയ അതിഞ്ഞാലും ദയ ചാരിറ്റി അജാനൂർ കടപ്പുറവും ഇദംപ്രദമായി ആദിഥ്യമരുളുന്ന എമിറേറ്റ്‌സ് കപ്പ് ' 18 സോക്കർ ലീഗിന് തുടക്കം കുറിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി , മാർച്ച് 30 ന് വെള്ളിയാഴ്ച രണ്ട് മണിയോട് കൂടിഅബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ പോരാട്ടവീര്യങ്ങളുടെ ഗാഥകൾതീർക്കാൻ മത്സരങ്ങൾക്ക് തുടക്കമാവും.

ആദ്യം മത്സരവേദിയായി സംഘാടകർ പ്രഖ്യാപിച്ചഅബുദാബി മദീനത്ത് സായിദ് ഗ്രൗണ്ട് പിന്നീട് ഫുട്ബോൾ ആരാധകരുടെ വൻ ബാഹുല്യവുംമത്സരത്തിൽ മാറ്റുരയ്ക്കുന്ന ടീമുകളുടെ അഭ്യർത്ഥനയും മാനിച്ച് കൂടുതൽമെച്ചപ്പെട്ട വേദി കൂടിയായ അബുദാബി സായിദ് സ്പോർട്സ് സിറ്റി
സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു . ഏഴോളം പേരടങ്ങുന്ന പതിനാറോളംടീമുകളാണ് സോക്കർ ലീഗിൽ തങ്ങളുടെ പോരാട്ടങ്ങളുടെ ഗാഥകൾ തീർക്കാൻ എത്തുന്നത് ,ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പുകളിലെ വമ്പന്മാർ തന്നെയായിരിക്കും ഓരോ ടീമിനുംവേണ്ടി ബൂട്ടണിയാൻ എത്തുന്നത് എന്ന് തന്നെയാണ് ഫുട്‌ബോൾ ആരാധകർ കണക്ക്കൂട്ടുന്നത്.

മത്സരം ഫേസ്‌ബുക്കിലൂടെയും യൂറ്റൂബിലുടെയും ലൈവായി നൽകാനുള്ള
സംവിധാനങ്ങളൊക്കെ സംഘാടകരൊരുക്കിയിട്ടുണ്ട് , കൂടാതെ മത്സരം വീക്ഷിക്കാനുംക്യാമറ കണ്ണുകളിൽ പകർത്താനും വന്മാധ്യമ പട തന്നെയാണ് സായിദ് സ്പോർട്സ്‌സിറ്റിയിൽ എത്താൻ പോവുന്നത് . പാലായി അന്തുമായി ഹാജിയുടെയും ഇടക്കാലത്ത് വിട്ട്പിരിഞ്ഞ ഹദിയയുടെ സജീവ പ്രവർത്തകനായിരുന്ന പിവി അബ്ദുൽ ബഷീറിന്റെയുംനാമദേയത്തിലുള്ള ട്രോഫികളും കാഷ് അവാർഡുകളുമാണ് സോക്കർ ലീഗിലെ വിന്നേർസിനുംറണ്ണറപ്പിനുമായി നൽകുന്നത്. കേരളത്തിലെ ഒട്ടുമിക്ക കളി മൈതാനങ്ങളിലും മത്സരംനിയന്ത്രിച്ച് തഴക്കവും പഴക്കവുമുള്ള സംസ്ഥാന റഫറീസ് അസോസിയേഷൻ കൗൺസിൽ അംഗവുംകൂടിയായ പിഎംഎ റഹ്മാൻ പള്ളിക്കരയാണ് സോക്കർ ലീഗ് നിയന്ത്രിക്കാനെത്തുന്നത് സഹറഫറിയായി യുഎഇ യിലെ ഒട്ടുമിക്ക കളി മൈതാനങ്ങളിലും റഫറിയായി നിന്ന റഫീഖ്ഹദ്ദാദുമെത്തും.ഫുട്‌ബോൾ എന്ന് കേൾക്കുമ്പോൾ കാഞ്ഞങ്ങാട്ടുകാർ എന്നും ഓർക്കുന്നകാഞ്ഞങ്ങാട് ബ്രദേർസ് ക്ലബിന്റെ സംഘാടകനും പല കളിക്കാരെയും ഫുട്ബോളിന്റെമാസ്മരിക ലോകത്തേക്ക് കൈപിടിച്ചുയർത്തിയ സിഡി ഖാദിർച്ച എന്ന കൂൾഡ്രിങ്‌സ്അബ്ദുൽ ഖാദറിന്റെ നാമദേയത്തിലുള്ള ആദരവ് നൽകി കാഞ്ഞങ്ങാട്ടെ പഴയ കാല ആറ് ഫുട്ബോൾ താരങ്ങളെ ചടങ്ങിൽ ആദരിക്കും.

ആദ്യ കാലത്ത് കേരളത്തിലെ ഗ്ലാമർടീമുകളിലൊന്നായ ടൈറ്റാനിയത്തിന്റെ താരം അഷ്റഫ് മാവിലാകടപ്പുറം , ഷൂട്ടേർസ്പടന്നയുടെ താരങ്ങളായ റഫീഖ് പടന്ന , ഗംഗാധരൻ പള്ളിക്കര , കാഞ്ഞങ്ങാട് ബ്രദേർസ്‌ക്ലബിന്റെ താരമായിരുന്ന പ്രഭാകരൻ , അതിഞ്ഞാൽ നാസർ ക്ലബിന്റെ താരം സിഎച്ച്അലികുഞ്ഞി , നിലേശ്വരം സോക്കർ അക്കാദമിയിലെ സഹ പരിശീലകൻ പിഎം ഷുക്കൂർഎന്നിവരെയാണ് അനുമോദനങ്ങൾ നൽകി ആദരിക്കുന്നത്. സോക്കർ ലീഗിന്റെ നടത്തിപ്പിനായിഎംഎം നാസർ ചെയർമാനും പിഎം ഫാറൂഖ് കൺവീനറും ഖാലിദ് അറബിക്കാടത്ത് ട്രെഷററുമായിവിപുലമായ സംഘാടക സമിതി കമ്മിറ്റി തന്നെയാണ് നിലവിൽ പ്രവർത്തിച്ച് വരുന്നത്.