അബുദാബി : അബുദാബിയെ കാൽപന്തുകളിയുടെ ഉത്സവ ലഹരിയിലമർത്തിവെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോട് കൂടി അബുദാബി സായിദ് സ്പോർട്സ് സിറ്റിസ്റ്റേഡിയത്തിൽ , ഹദിയ അതിഞ്ഞാലും ദയ അജാനൂർ കടപ്പുറവും ആതിഥ്യമരുളി അരങ്ങേറിയഎമിറേറ്റ്‌സ് കപ്പ് ' 18 സോക്കർ ലീഗ് ചാമ്പ്യൻസ് ട്രോഫി ഇമ എടപ്പാളും ദുബൈ സിബിഗ്രൂപ്പ് റണ്ണേർസപ്പ് ട്രോഫിയും നേടി.

മലപ്പുറം സ്‌പെഷ്യൽ പൊലീസ് ടീമിലെ താരമായദീപുവാണ് ഇമ എടപ്പാളിനെ നയിച്ചത് , ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനുള്ളഗോൾഡൻ ബൂട്ടിനും അദ്ദേഹം അർഹനായി. വൈകുന്നേരം മൂന്ന് മണിയോട് കൂടി ആരംഭിച്ചമത്സരങ്ങൾ രാത്രി വൈകുവോളം നീണ്ടാണ് പര്യവസാനിച്ചത് , ഏഴ് കളിക്കാരുമായിപതിനാറോളം ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.

സ്വാഗത സംഘം കൺവീനർ പിഎം ഫാറൂഖിന്റെ സ്വഗത പ്രഭാഷണത്തോടെ ആരംഭിച്ച ഉദ്ഘാടനവേദി ചെയർമാൻ എംഎം നാസർ അധ്യക്ഷപദം അലങ്കരിക്കുകയും ഹദിയ ചെയർമാൻ എംബിഎം അഷ്റഫ് വേദി ഉദ്ഘാടനം നടത്തി സംസാരിക്കുകയും ചെയ്തു , അബുദാബി യിലെ പൊലീസ് മേധാവികേണൽ മുഹമ്മദ് യൂസഫ് അൽഖൂറി ചീഫ് ഗസ്റ്റായി ഉദ്ഘാടന വേദിയിൽ മുഖ്യ പ്രഭാഷണംനടത്തി. വേദിയെ ധന്യമാക്കി അബ്ദുല്ല ഫാറൂഖി , പപ്പൻ മാസ്റ്റർ , സികെ റഹ്മത്തുല്ല , എംപി ജാഫർ , പിഎം ഹസൈനാർ , ബി മുഹമ്മദ് , അബൂബക്കർ കുറ്റിക്കോൽ ,കെഇഎ ബക്കർ , ഖാലിദ് അറബിക്കാടത്ത് , പിഎം സിദ്ദിഖ് , ശിഹാബ് പാരീസ് തുടങ്ങിസംഘാടക സമിതിയുടെ ഒഫീഷ്യൽസ് നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്ക് ചേർന്നു.

ചാമ്പ്യന്മാർക്കുള്ള വിന്നേർസ് ട്രോഫി ഹദിയ ചെയർമാൻ എംബിഎം അഷ്റഫും റണ്ണേർസപ്പിനുള്ള ട്രോഫി സംഘാടക സമിതി ചെയർമാൻ എംഎം നാസറും വിതരണം ചെയ്തു.കാഞ്ഞങ്ങാട്ടുകാരെ ചിരകാല സ്വപ്നമായ കാഞ്ഞങ്ങാട്ടൊരു ഫുട്ബോൾ സ്റ്റേഡിയം ആര്‌നടപ്പിൽ വരുത്താൻ മുന്നോട്ട് വരുന്നുവോ അവർക്ക് അഞ്ച് ലക്ഷം രൂപ ആദ്യ സഹായഗഡുവായി നൽകാനും സംഘാടക സമിതി എമിറേറ്റ്‌സ് കപ്പ് വേദിയിൽ പ്രഖ്യാപിച്ചു.
കാസർകോട് ജില്ലയിലെ ആറ് പഴയകാല താരങ്ങളായ അഷ്റഫ് ടൈറ്റാനിയം , റഫീഖ് പടന്ന ,ഗംഗാധരൻ കോസ്‌മോസ് , പ്രഭാകരൻ കാഞ്ഞങ്ങാട് , പിഎം ശുക്കൂർ , സിഎച്ച് അലികുഞ്ഞിഎന്നിവരെ വേദിയിൽ മർഹും സിഡി ഖാദിർച്ചയുടെ പേരിൽ ഏർപ്പെടുത്തിയ ഉപഹാങ്ങൾ നൽകിആദരിച്ചു.