- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ എമിറേറ്റ്സ് ഐഡി വ്യക്തികളുടെ മെഡിക്കൽ റെക്കോർഡ് ആക്കി മാറ്റാനുള്ള പദ്ധതി വരുന്നു; 2021 ഓടെ പദ്ധതി നിലവിൽ
അബുദാബി: യുഎഇ നിവാസികൾക്കുള്ള എമിറേറ്റ്സ് ഐഡി ഉടൻ തന്നെ വ്യക്തികളുടെ ഐഡിയായി മാറും. വ്യക്തികൾ മുൻകാലങ്ങളിൽ തേടിയ ചികിത്സകളും നടത്തിയ പരിശോധനകൾ സംബന്ധിച്ച വിവരങ്ങളും എല്ലാം എമിറേറ്റസ് ഐഡി ഉപയോഗിച്ച് കണ്ടെത്താൻ കഴിയും. 2021-ഓട് കൂടിയാണ് പദ്ധതി പ്രാബല്യത്തിൽ വരിക.വ്യക്തികളുടെ ആരോഗ്യസംബന്ധമായ വിവരങ്ങൾ ഉൾപ്പെടുന്ന ഏകികൃത ഡാറ്റബേസ് രണ്ടായിരത്തി ഇരുപത്തിയൊന്നോടുകൂടി തയ്യാറാക്കാനാണ് യുഎഇയുടെ ശ്രമം എമിറേറ്റ്സ് ഐഡി കാർഡ് മെഡിക്കൽ ഐഡി കാർഡാക്കി മാറ്റുന്നതിനൊപ്പം ഇൻഷ്വറൻസ് കമ്പനികളുമായും ബന്ധിപ്പിക്കും.മുൻപ് നടത്തിയ ചികിത്സകൾ പരിശോധനകൾ കഴിച്ച മരുന്നുകൾ തുടങ്ങിയ വിവരങ്ങളെല്ലാം ഈ ഡാറ്റാബെയ്സിൽ ഉണ്ടാകും. രാജ്യത്തെ ഏത് ഡോക്ടർക്കും എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് വ്യക്തികളുടെ ഇത്തരം വിവരങ്ങൾ അറിയാൻ കഴിയുന്നതാണ് പദ്ധതി. അനാവശ്യപരിശോധനകൾ നടത്തുന്നതടക്കമുള്ള പിശകുകൾ ഒഴിവാക്കാൻ ഈ പദ്ധതി ഉപകാരപ്പെടും എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇത് കൂടാതെ ചികിത്സപിഴവുകൾ ഇല്ലാതാക്കാനും ഈ സംവിധാനം ഉപകാരപ്പെടും. പല ഘട
അബുദാബി: യുഎഇ നിവാസികൾക്കുള്ള എമിറേറ്റ്സ് ഐഡി ഉടൻ തന്നെ വ്യക്തികളുടെ ഐഡിയായി മാറും. വ്യക്തികൾ മുൻകാലങ്ങളിൽ തേടിയ ചികിത്സകളും നടത്തിയ പരിശോധനകൾ സംബന്ധിച്ച വിവരങ്ങളും എല്ലാം എമിറേറ്റസ് ഐഡി ഉപയോഗിച്ച് കണ്ടെത്താൻ കഴിയും. 2021-ഓട് കൂടിയാണ് പദ്ധതി പ്രാബല്യത്തിൽ വരിക.വ്യക്തികളുടെ ആരോഗ്യസംബന്ധമായ വിവരങ്ങൾ ഉൾപ്പെടുന്ന ഏകികൃത ഡാറ്റബേസ് രണ്ടായിരത്തി ഇരുപത്തിയൊന്നോടുകൂടി തയ്യാറാക്കാനാണ് യുഎഇയുടെ ശ്രമം
എമിറേറ്റ്സ് ഐഡി കാർഡ് മെഡിക്കൽ ഐഡി കാർഡാക്കി മാറ്റുന്നതിനൊപ്പം ഇൻഷ്വറൻസ് കമ്പനികളുമായും ബന്ധിപ്പിക്കും.മുൻപ് നടത്തിയ ചികിത്സകൾ പരിശോധനകൾ കഴിച്ച മരുന്നുകൾ തുടങ്ങിയ വിവരങ്ങളെല്ലാം ഈ ഡാറ്റാബെയ്സിൽ ഉണ്ടാകും. രാജ്യത്തെ ഏത് ഡോക്ടർക്കും എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് വ്യക്തികളുടെ ഇത്തരം വിവരങ്ങൾ അറിയാൻ കഴിയുന്നതാണ് പദ്ധതി.
അനാവശ്യപരിശോധനകൾ നടത്തുന്നതടക്കമുള്ള പിശകുകൾ ഒഴിവാക്കാൻ ഈ പദ്ധതി ഉപകാരപ്പെടും എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇത് കൂടാതെ ചികിത്സപിഴവുകൾ ഇല്ലാതാക്കാനും ഈ സംവിധാനം ഉപകാരപ്പെടും. പല ഘട്ടങ്ങളിലായിട്ടാണ് ഈ പദ്ധത നടപ്പിലാക്കുക. വിവിധ ആരോഗ്യസ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഇക്കാര്യത്തിലുള്ള പഠനം പുരോഗമിക്കുകയാണ്.അത് അടുത്ത ഈ വർഷം പൂർത്തിയാകും.
അടുത്ത വർഷം രാജ്യത്തെ മുഴുവൻ സർക്കാർ ആശുപത്രികളെയും പദ്ധതിയുടെ ഭാഗമാക്കും. 2019 മുതൽ 2021 വർഷങ്ങളിലായി രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളേയും ക്ലിനിക്കുകളേയും പദ്ധതിയുമായി ബന്ധിപ്പിക്കാനുമാണ് അധികൃതരുടെ പദ്ധതി