മിറേറ്റ്‌സ് ഐ.ഡി സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത തൊഴിലാളികളുടെ ജൂലൈയിലെ ശമ്പളം തടഞ്ഞുവെക്കുമെന്ന് ധനകാര്യ മന്ത്രാലയം. ഐ.ഡിയുമായി ബന്ധപ്പെട്ട പൂർണവും കൃത്യമായതുമായ വിവരങ്ങൾ നൽകാത്തവരുടെ ശമ്പളമാണ് തടയുക.

2016 ഏപ്രിൽ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഫെഡറൽ ധനകാര്യ സംവിധാനത്തിലേക്ക് തൊഴിലാളികളുടെ എമിറേറ്റ്‌സ് ഐഡി നമ്പറുകൾ ചേർക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇതിനു വേണ്ടിയാണ് മന്ത്രാലയം കർശന നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.

മന്ത്രാലയങ്ങളിലെയും ഫെഡറൽ സ്ഥാപനങ്ങളിലെയും സർക്കാർ ജീവനക്കാരുടെ ശരിയായ വിവരശേഖരണം പൂർത്തിയായാൽ പണമിടപാടും മറ്റു ഔദ്യോഗിക കൃത്യനിർവഹണവും വളരെ വേഗത്തിലും കൃത്യതയോടെയും ചെയ്യാൻ സാധിക്കും.

എല്ലാ മന്ത്രലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും ഫെഡറൽ ധനകാര്യ സംവിധാനത്തിലേക്ക് തങ്ങളുടെ കീഴിലെ ജീവനക്കാരുടെ എമിറേറ്റ്‌സ് ഐഡി നമ്പറുകൾ നൽകുകയും നേരത്തെ നൽകിയവയിലെ തെറ്റുകൾ തിരുത്തുകയും വേണമെന്ന് ധനകാര്യ മന്ത്രാലയം മുമ്പ് നിർദ്ദേശം നൽകിയിരുന്നു.