- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളെ കൈവിടാതെ യുഎഇ സർക്കാർ; എമിറേറ്റ്‌സ് ഐ.ഡി. വെബ്‌സൈറ്റിൽ ഇനി മലയാളവും വായിക്കാം; പുതിയതായി ഇടം ലഭിക്കുന്നത് മലയാളമടക്കം അഞ്ച് ഭാഷകൾക്ക്
ദുബായ്: വിവിധ സർക്കാർ സേവനങ്ങൾക്കുള്ള യുഎഇയിലെ എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി വെബ്‌സൈറ്റിൽ അങ്ങനെ മലയാളവും ഇടംപിടിക്കും. ഭാഷയ്ക്ക് വേണ്ടിയുള്ള വോട്ടെടുപ്പിൽ മലയാള ഭാഷ പൊരുതി തോല്ക്കുമെന്ന അവസ്ഥ വന്നിരുന്നെങ്കിലും സന്ദർശകരുടെ പ്രാതിനിധ്യം കണക്കിലെടുത്ത് മലയാള ഭാഷയ്ക്ക് കൂടി ഇടം കൊടുക്കാൻ യുഎഇ തീരുമാനിച്ചതായാണ് പുതിയ റി
ദുബായ്: വിവിധ സർക്കാർ സേവനങ്ങൾക്കുള്ള യുഎഇയിലെ എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി വെബ്‌സൈറ്റിൽ അങ്ങനെ മലയാളവും ഇടംപിടിക്കും. ഭാഷയ്ക്ക് വേണ്ടിയുള്ള വോട്ടെടുപ്പിൽ മലയാള ഭാഷ പൊരുതി തോല്ക്കുമെന്ന അവസ്ഥ വന്നിരുന്നെങ്കിലും സന്ദർശകരുടെ പ്രാതിനിധ്യം കണക്കിലെടുത്ത് മലയാള ഭാഷയ്ക്ക് കൂടി ഇടം കൊടുക്കാൻ യുഎഇ തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ട്.
ഇംഗ്ലിഷ്, അറബിക് ഭാഷകളാണു നിലവിൽ വെബ്‌സൈറ്റിലുള്ളത്. പുതിയതായി ഉറുദു, മലയാളം, ഫിലിപ്പീൻസ് ഭാഷയായ തഗലോഗ്, റഷ്യൻ, ചൈനീസ് ഭാഷയായ മന്ദാരിൻ എന്നിവയും ഉൾപ്പെടുത്തുമെന്നാണ് അറിയിപ്പ്.
കഴിഞ്ഞ മാസം മുതൽ നടന്ന ഓൺലൈൻ അഭിപ്രായ വോട്ടെടുപ്പിൽ 54.44% പേരുടെ പിന്തുണയുമായി ഉറുദു മുന്നിലെത്തിയപ്പോൾ രണ്ടാം സ്ഥാനം നേടിയ മലയാളത്തിനായി 139,141 പേർ (44.3%) വോട്ടാണ് നേടാനായത്. തുടക്കത്തിൽ മലയാളം ഈ സർവ്വേയിൽ ഏറെ മുന്നിലായിരുന്നെങ്കിലും സർവ്വേ അവസാനിച്ചപ്പോൾ ഉറുദുവിനായിരുന്നു കൂടുതൽ വോട്ട്.
യുഎഇയിലെ താമസക്കാർക്കു നൽകുന്ന ദേശീയ തിരിച്ചറിയൽ കാർഡ് ആയ എമിറേറ്റ്‌സ് ഐഡിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉൾപ്പെടെ ഈ വെബ്‌സൈറ്റ് വഴിയാണു ലഭിക്കുക. ഗൾഫ് മേഖലയിലെ ഒരു സർക്കാർ വെബ് സൈറ്റിൽ മലയാളം ഇടം നേടുന്നത് ഇതാദ്യമായാണ്.
ഇംഗ്ലീഷിനും അറബിക്കിനും പുറമേ മൂന്നാമത് ഒരു ഭാഷകൂടി ഐഡന്റിറ്റി അഥോറിറ്റിയുടെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ മലയാളം ഉൾപ്പടെ അഞ്ച് ഭാഷകൾ ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കുകയായിരുന്നു. എപ്പോൾ മുതൽ ഈ സംവിധാനം നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.