- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ ഇൻഷുറൻസ് കാർഡിന് പകരം ഇനി എമിറേറ്റ്‌സ് ഐ.ഡി; സദാ, ഇനിയ ഉപഭോക്താക്കൾക്ക് പുതിയ സൗകര്യം ഉടൻ
ദുബായ്: യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ എമിറേറ്റ്‌സ് ഐഡി വഴിയാക്കുന്നു. ഇൻഷുറൻസ് കാർഡുകൾക്ക് പകരം എമിറേറ്റ്‌സ് ഐഡിയാകും ഇനി ഉപയോഗിക്കുക. പദ്ധതി ഉടൻ നിലവിൽ വരും . എന്നാണ് ദുബായി ഹെൽത്ത് അഥോറിറ്റി വ്യക്തമാക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്കെല്ലാം എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് ചികിത് ലഭ്യമാക്കുന്ന സംവിധാനമാണ് ഒരുങ്ങുന്ന
ദുബായ്: യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ എമിറേറ്റ്‌സ് ഐഡി വഴിയാക്കുന്നു. ഇൻഷുറൻസ് കാർഡുകൾക്ക് പകരം എമിറേറ്റ്‌സ് ഐഡിയാകും ഇനി ഉപയോഗിക്കുക. പദ്ധതി ഉടൻ നിലവിൽ വരും .
എന്നാണ് ദുബായി ഹെൽത്ത് അഥോറിറ്റി വ്യക്തമാക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്കെല്ലാം എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് ചികിത് ലഭ്യമാക്കുന്ന സംവിധാനമാണ് ഒരുങ്ങുന്നത്.
സദ ഇൻഷുറൻസിൽ അംഗമായ സ്വദേശികൾക്കും ഇനിയയിൽ അംഗമായ പ്രവാസികൾക്കും ഇപ്പോൾ തന്നെ എമിറേറ്റ്‌സ് ഐഡി ഇൻഷുറൻസ് കാർഡായി ഉപയോഗിക്കാം. എമിറേറ്റിലെ എല്ലാവർക്കും ഈ വർഷം അവസാനത്തോടെ ഈ സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇൻഷുറൻസ് കാർഡുകളുടെ ദുരുപയോഗം തടയുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
ജനുവരി ഒന്നും മുതൽ തന്നെ ഇത്തരത്തിൽ അക്കൗണ്ട് മാറ്റം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഈ വർഷം അവസാനത്തോടു കൂടിമാത്രമെ അക്കൗണ്ട് മാറ്റം പൂർത്തിയാകൂ. പദ്ധതിക്കായി ആശുപത്രികളിലും ഫാർമസികളിലും എല്ലാം എമിറേറ്റ് ഐഡി കാർഡ് റീഡർ വിതരണം ചെയ്യും.