ദുബായ്: വിമാന യാത്രക്കൂലിയിൽ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരോടുള്ളവിവേചനം അവസാനിപ്പിക്കണമെന്ന് മലബാർ പ്രവാസി (യു എ ഇ) കമ്മറ്റി ആവശ്യപ്പെട്ടു. ഈ പ്രാവശ്യത്തെഹജ്ജ് യാത്രക്കുള്ള നിരക്ക് നിശ്ചയിച്ചപ്പോൾ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച് കരിപ്പൂർ വിമാനത്താവളത്തിൽനിന്നും യാത്ര ചെയ്യാൻ ഇരട്ടിയിലധികം തുകയാണ് ഹജ്ജ് യാത്രവേളയിൽ വിമാനക്കമ്പനികൾ നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ഹജ്ജ് എംബാർകേഷൻ കേമ്പ് കരിപ്പൂരിലാണെന്നിരിക്കെ, യാത്ര നിരക്കിലുള്ളഈ വിവേചനം , കരിപ്പൂർ വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢ തന്ത്രമാണെന്നും, ഹജ്ജ് കേമ്പ് ഇവിടെ നിന്നുംമാറ്റി, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മറ്റു വിമാനത്താവളങ്ങളെ സഹായിക്കുവാനുമാണെന്നും മലബാർ പ്രവാസിഭാരവാഹികൾ ആരോപിച്ചു.

മലബാറിലെ ഭൂരിഭാഗം പ്രവാസികളും ആശ്രയിക്കുന്ന, പൊതു മേഖലയിൽ ഏറെ ലാഭകരമായി പ്രവർത്തിക്കുന്നകോഴിക്കോട്ടെ കരിപ്പൂർ വിമാനത്താവളത്തിൽ കാലാകാലങ്ങളായി തുടർന്ന് വരുന്ന പ്രതിസന്ധികൾക്ക് ശാശ്വതപരിഹാരം കണ്ടെത്തണമെന്നും, വർഷങ്ങളായി അകാരണമായി നിർത്തിവെച്ച എമിരേറ്റ്‌സ് , സൗദി എയർ , എയർ ഇന്ത്യതുടങ്ങിയ വൈഡ് ബോഡി വിമാന സർവീസുകൾ പുനരാരംഭിക്കാനും, ഇവിടെ നിന്നുള്ള യാത്രക്കൂലിയിലുള്ള
വിവേചനം ഇല്ലാതാക്കാനും സത്വര നടപടികൾ കൈക്കൊള്ളണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും,ജനപ്രധിനിധികളോടും, മലബാർ പ്രവാസി (യു എ ഇ) ഭാരവാഹികളായ ജമീൽ ലത്തീഫ്, അഷ്റഫ് താമരശ്ശേരി,മോഹൻ വെങ്കിട്ട്, ഫൈസൽ മലബാർ, അഡ്വ.മുഹമ്മദ് സാജിദ്, മുഹമ്മദ് അലി, രാജൻ കൊളാവിപാലം, ശരീഫ് കാരശ്ശേരി,ഡോ.ബാബു റഫീഖ് ,ജെയിംസ് മാത്യു എന്നിവർആവശ്യപ്പെട്ടു.