ദുബായ് : ജീവിതത്തിൽ സാധാരണക്കാരനായി ജീവിച്ച് മരിച്ച കളങ്കമില്ലാത്ത മനുഷ്യനായിരുന്നു അന്തരിച്ച നടൻ മാമുക്കോയയെന്ന് മുൻ കേരള ചീഫ് സെക്രട്ടറിയും ചലച്ചിത്ര ഗാനരചയിതാവും,കവിയുമായ കെ. ജയകുമാർ പറഞ്ഞു.

മാമുക്കോയയുടെ അനുസ്മരണാര്ഥം ദുബായിൽ മലബാർ പ്രവാസി (യു എ ഇ) സംഘടിപ്പിച്ച,
'നമ്മുടെ സ്വന്തം മാമുക്കോയ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാമുക്കോയയുടെ പേരിലുള്ള പുരസ്‌കാരം നടൻ വിനോദ്‌കോവൂരിന് നടൻ ജോയ്മാത്യു സമ്മാനിച്ചു.

പ്രസിഡണ്ട് ജമീൽ ലത്തീഫ് അധ്യക്ഷനായി. അഹമ്മദ് അൽ സാബി, ഡോ.ഖാലിദ് അൽ ബലൂശ്ശി
എന്നിവർ മുഖ്യാതിഥികളായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര,രാജൻ കൊളാവിപാലം, ഹാരിസ് കോസ്‌മോസ്, മൊയ്തു കുട്ട്യാടി എന്നിവരും സംസാരിച്ചു.

നാസർ ബേപ്പൂർ തയ്യാറാക്കിയ മാമുക്കോയയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
പായസം തയ്യാറാക്കൽ, കുട്ടികളുടെ ചിത്രരചന എന്നിവയിൽ മത്സരങ്ങളും, യാസിർ ഹമീദിന്റെനേതൃത്വത്തിൽ കലാപരിപാടികളും ഉണ്ടായിരുന്നു.മോഹൻ വെങ്കിട്ട് സ്വാഗതവും അഡ്വ. മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.