- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി നിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
ദുബായ് : പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി (PILSS) യുടെ ആഭിമുഖ്യത്തിൽനിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ദുബായ് ക്വിസൈസ് എം.എസ്.എസ്ഹാളിൽ നടന്ന പരിപാടി എം എസ് എസ് സിക്രട്ടറി ഷജിൽ ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. പിൽസ് ചെയർമാനും കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായഅഡ്വ.ഷാനവാസ് കാട്ടകത് മുഖ്യപ്രഭാഷണം നടത്തി.
പിൽസ് യു എ ഇ ചെയർമാൻ കെ. കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. അഡ്വ.കെ.അസീസ്,
അഡ്വ.അനിൽ കൊട്ടിയം, അഡ്വ.നജ്മുദ്ധീൻ, അഡ്വ.മുഹമ്മദ് സാജിദ് , അഡ്വ.ഗിരിജ, അഡ്വ.
മുനാഷ് , പി എച് മുഹമ്മദ് ഹുസ്സൈൻ, എൻ എ അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.പിൽസ് സിക്രട്ടറി നിഷാജ് ഷാഹുൽ സ്വാഗതവും, നാസർ ഊരകം നന്ദിയും പറഞ്ഞു.
പിൽസ് ആഭിമുഖ്യത്തിൽ, നാട്ടിലും,വിദേശത്തും പ്രവാസികൾ നേരിടുന്ന നിയമപ്രശ്നങ്ങൾക്കു
പരാതികൾ സ്വീകരിച്ചു നിയമോപദേശങ്ങളും, പരിഹാര നിർദ്ദേശങ്ങളും നൽകുന്ന തരത്തിൽ,
മെയ് മാസത്തിൽ ഓൺലൈൻ നീതി മേള നടത്തുമെന്ന് സംഘാടകർ അറിയിച്ചു.