കൽബ (ഷാർജ ): ഇഫ്താർ സംഗമങ്ങൾ ഐക്യവും പരസ്പര സ്‌നേഹവും മതസൗഹാർദവും സാഹോദര്യവും പരിപോഷിപ്പിക്കുമെന്ന സന്ദേശം നൽകി കൊണ്ട് തിരിച്ചറിവുകൾക്കും പരസ്പരം മനസ്സിലാക്കാനും ഇടപഴകാനും ഇത്തരം പരിപാടികൾ അവസരമൊരുക്കുമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം മികച്ച ഉദാഹരണമായി . സഹനശക്തി വർധിപ്പിക്കും.

വെറുപ്പിന്റയ് അന്തരീക്ഷം ഇല്ലാതാക്കുന്നതിനു പ്രചോദനമാവുന്നതുമായ വേദികളാണത്. ക്ലബ് പ്രസിഡന്റ് സൈനുദ്ധീൻ നാട്ടിക , ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ,വി ഡി മുരളീധരൻ .എൻ എം അബ്ദുൽസമദ് , സി എക്‌സ് ആന്റണി ,സുബൈർ എടത്തനാട്ടുകര , വി അഷ്റഫ് , പ്രദീപ് , മുജീബ് കക്കട്ടിൽ ,സി കെ അബൂബക്കർ ,, ജിതേഷ് , സമ്പത്തുകുമാർ , മജീദ് അൽ വഹദ, തുടങ്ങിയവർ നേതൃത്വം നൽകി . വിവിധ സംഘടനാ പ്രതിനിധികളും സ്ത്രീകളും കുട്ടികളുമടക്കം 300 ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു . സ്ത്രീ കൾക്കും പുരുഷന്മർക്കും പ്രതേകം പ്രാർത്ഥനാ സൗകര്യവും ക്ലബ്ബിൽ തന്നെ ഒരുക്കിയിരുന്നു.