- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
മതേതര ജനാധിപത്യ ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ പങ്കാളികളാവുക : ഫുജൈറ യു ഡി എഫ് കൺവൻഷൻ
ഫുജൈറ: നമ്മുടെ രാജ്യം നിർണായകമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇന്ത്യയുടെ പാരമ്പര്യ മതേതര മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് ജനാധിപത്യം അതിന്റെ പൂർണാർത്ഥത്തിൽ നിലനിൽക്കാനുള്ള ശ്രമത്തിൽ ഓരോ ഭാരതീയനും പങ്കാളികളാകാണാമെന്നു ഫുജൈറയിൽ ചേർന്ന യു ഡി എഫ് തെരെഞ്ഞെടുപ്പ് കൺവൻഷൻ ആഹ്വനം ചെയ്തു .വരുന്ന തെരെഞ്ഞെടുപ്പിൽ എല്ലാവരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണം. നിങ്ങളുടെ കുടുബങ്ങങ്ങളോട് ജനാധിപത്യ പ്രസ്ഥാനങ്ങൾക്കു വോട്ട് ചെയ്യാൻ ആവശ്യപ്പെടണം . കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ തിരിച്ചെത്തേണ്ടത് നാടിന്റെ ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു .
ഇൻകാസ് ഫുജൈറ പ്രസിഡന്റും യു ഡി എഫ് ചെയർമാനുമായ കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച യോഗം കെ എം സി സി യു എ . ഇ പ്രസിഡന്റും യു ഡി എഫ് കേന്ദ്ര കമ്മിറ്റി ചെയർമാനുമായ ഡോക്ടർ പുത്തൂർ റഹ്‌മാൻ സാഹിബ് ഉത്ഘാടനം ചെയ്തു. തെരെഞ്ഞെടുപ്പ് സമയത്തു നാട്ടിൽ എത്തി വോട്ട് ചെയ്യാൻ എല്ലാവരും ശ്രമിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. കെ എം സി സി നേതാവ് റഷീദ് ജാതിയേരി മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് ജനറൽ സെക്രട്ടറി ജോജു മാത്യു തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനം നടത്തി സംസാരിച്ചു. കെ എം സി സി ജനറൽ സെക്രട്ടറി ബഷീർ ഉളിയിൽ , ഇൻകാസ് നേതാക്കളായ പ്രേമിസ് പോൾ , ജിതേഷ് നമ്പറോൺ , തുടങ്ങിയവർ പ്രസംഗിച്ചു. കെ എം സിസി ഫുജൈറ പ്രസിഡന്റ് മുബാറക് കോക്കൂർ സ്വാഗതവും ട്രഷറർ സി കെ അബൂബക്കർ നന്ദിയും രേഖപ്പെടുത്തി . തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനു വേണ്ടി കെ സി അബൂബക്കർ ചെയർമാനും, മുബാറക് കോക്കൂർ ജനറൽ കൺവീനറുമായി യു ഡി എഫ് ഏകോപന സമിതി രൂപീകരിച്ചു . പുത്തൂർ റഹ്‌മാൻ സാഹിബ് മുഖ്യ റാരക്ഷാധികാരിയും , പി സി ഹംസ രക്ഷാധികാരിയുമായിരിക്കും. ജോജു മാത്യു , സിറാജ് വി എം, ജി. പ്രകാശ് , അനന്തൻ പിള്ളൈ, നാസർ പാണ്ടിക്കാട്, ജിതേഷ് നമ്പറോൺ , റഷീദ് ജാതിയേറി, ബഷീർ, ഉളിയിൽ , സി കെ അബൂബക്കർ എന്നിവർ അംഗങ്ങളായും തെരെഞ്ഞെടുത്തു.