ദുബായ് : കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യ ലീഗൽ സർവീസ്സൊസൈറ്റി(PILSS) യു എ ഇ യിലെ പ്രവാസികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന പ്രവാസിനീതി മേളയിലേക്ക് മെയ് 20 വരെ പരാതികൾ സമർപ്പിക്കാമെന്ന് സംഘാടകർ അറിയിച്ചു.

പ്രവാസികൾക്ക്, തങ്ങൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്‌നങ്ങളിൽ
പരിഹാര-നിർദേശങ്ങൾ തേടാൻ ഈ നീതി മേള ഉപകരിക്കും. പാസ്‌പോര്ട്, ആധാർകാർഡ്,
വിസ തുടങ്ങി, തങ്ങളുൾപ്പെട്ട സിവിൽ-ക്രിമിനൽ കേസുകളിലും പ്രമുഖരായ അഭിഭാഷകരുടെ
നിയമോപദേശം സൗജന്യമായി ലഭ്യമാകും. നാട്ടിലെ തങ്ങളെ ബാധിക്കുന്ന സർക്കാർ ഓഫീസ്
സംബന്ധിയായ വിഷയങ്ങളിലും, പ്രവാസികൾക്ക് നേരിട്ടോ, ബന്ധുക്കളോ,സുഹൃത്തുക്കളോ
മുഖേനയോ നീതിമേളയെ സമീപിക്കാവുന്നതാണ്. നാട്ടിൽ പരിഹരിക്കാനാവുന്ന വിഷയങ്ങളിൽപിൽസ് തന്നെ നേരിട്ട് സർക്കാർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു പരിഹാര മാർഗങ്ങൾ കണ്ടെത്താൻശ്രമിക്കുന്നതാണ്.

നീതിമേളയിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർക്ക് 8089755390 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെയും,
neethimela@gmail.com എന്ന ഇ മെയിലിലൂടെയും പരാതികൾ സമർപ്പിക്കാം. ഹൈക്കോടതി അഭിഭാഷകർ
ഉൾപ്പെടെ നാട്ടിലും വിദേശത്തുമുള്ള പ്രഗത്ഭ അഭിഭാഷക പാനൽ, പരാതികൾ പരിശോധിച്ച് ,
പരിഹാര നിർദേശങ്ങൾ നേരിട്ട് പരാതിക്കാരെ അറിയിക്കുന്നതാണെന്ന് നീതി മേള ചെയർമാൻ
അഡ്വ.മുഹമ്മദ് സാജിദ്, കോഓർഡിനേറ്റർ അഡ്വ.ഷാനവാസ് കാട്ടകം, അഭിഭാഷക പാനൽ കൺവീനർ
അഡ്വ.നജ്മുദ്ധീൻ, പിൽസ് യു എ ഇ സിക്രട്ടറി നിഷാജ് ശാഹുൽ എന്നിവർ അറിയിച്ചു.

സസ്‌നേഹം,