- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
പ്രവാസി നീതിമേള : ജൂൺ 9 ന് -ബ്രോഷർ പ്രകാശനം ചെയ്തു
ദുബായ് : കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി(PILSS) യു എ ഇ യിലെ പ്രമുഖ സാംസ്കാരിക സംഘടനകളുമായി സഹകരിച്ചുപ്രവാസികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന 'പ്രവാസി നീതി മേള' ജൂൺ 9 ഞായറാഴ്ച വൈകിട്ട്3 മണിമുതൽ ദുബായ് ക്വിസൈസ് സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിറകിലുള്ള ഷഹീൽ -2 ബിൽഡിങ്ങിൽസ്ഥിതിചെയ്യുന്ന എം.എസ്.എസ് ഹാളിൽ നടക്കും. നാട്ടിലെയും യു എ ഇ യിലെയും അഭിഭാഷകരും,സാമൂഹ്യ പ്രവർത്തകരും നീതിമേളയിൽ പങ്കെടുക്കും.
നീതിമേളയുടെ ബ്രോഷർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര ,സംഘാടകസമിതി ചെയർമാൻ അഡ്വ.മുഹമ്മദ് സാജിദ്, കൺവീനർ നിഷാജ് ശാഹുൽ എന്നിവർക്ക് നൽകിപ്രകാശനം ചെയ്തു.
പ്രവാസികൾക്ക്, തങ്ങൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങളിൽ
പരിഹാര-നിർദേശങ്ങൾ തേടാൻ ഈ നീതി മേള ഉപകരിക്കും. പാസ്പോര്ട്, ആധാർകാർഡ്,
വിസ തുടങ്ങി, തങ്ങളുൾപ്പെട്ട സിവിൽ-ക്രിമിനൽ കേസുകളിലും പ്രമുഖരായ അഭിഭാഷകരുടെ
നിയമോപദേശം സൗജന്യമായി ലഭ്യമാകും. നാട്ടിലെ തങ്ങളെ ബാധിക്കുന്ന സർക്കാർ ഓഫീസ്
സംബന്ധിയായ വിഷയങ്ങളിലും, പ്രവാസികൾക്ക് നേരിട്ടോ, ബന്ധുക്കളോ,സുഹൃത്തുക്കളോ
മുഖേനയോ നീതിമേളയിൽ പങ്കെടുത്തു പരിഹാര നിർദേശങ്ങൾ ആരായാവുന്നതാണ്. നാട്ടിൽ
പരിഹരിക്കാനാവുന്ന വിഷയങ്ങളിൽ പിൽസ് തന്നെ നേരിട്ട് സർക്കാർ കേന്ദ്രങ്ങളുമായി
ബന്ധപ്പെട്ടു പരിഹാര മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കും.
പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്കു നീതി മേളയിലൂടെപരിഹാര നിർദേശങ്ങൾ ലഭ്യമാവും. അവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ഇടപെട്ടുപരിഹാരങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യും. പാസ്പോർട് , ആധാർ കാർഡ്, എമ്പസിയുമായി ബന്ധപ്പെട്ടവിഷയങ്ങൾ, വിസ, റിക്രൂട്മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക ഇടപാടുകൾ സംബന്ധമായ തർക്കങ്ങൾ,നിക്ഷേപ തട്ടിപ്പുകൾ, ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹന അപകട സംബന്ധമായിനിലനിൽക്കുന്ന പ്രശ്നങ്ങൾ ,സ്വത്തു സംബന്ധമായ സ്വകാര്യ വ്യവഹാരങ്ങൾ, വിവാഹം,വിവാഹ മോചനജീവനാംശ കേസുകൾ എന്നിവയിലും നാട്ടിലും മറുനാട്ടിലും നേരിടുന്ന മറ്റു ക്രിമിനൽ-സിവിൽ കേസുകളുമായി
ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികൾക്ക് നീതി മേളയിലൂടെ വിദഗ്ധ നിയമോപദേശം ലഭ്യമാവും.
പ്രവാസ ലോകത്തു ഇദം പ്രഥമമായി നടക്കുന്ന നീതിമേളയുടെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ മാസം 1 മുതൽ മെയ് 31വരെ 'പിൽസ്' ഓൺലൈൻ കാമ്പയിനിലൂടെ പരാതികൾ സമാഹരിച്ചിരുന്നു. ഇതിലെ പരാതിക്കാർക്കു പുറമെ,നിയമോപദേശം ആഗ്രഹിക്കുന്ന മറ്റുള്ളവർക്കും 9 നു എം എസ എസ് ഹാളിൽ നടക്കുന്ന നീതിമേളയിൽ നേരിട്ടെത്തി
പരാതികൾ സമർപ്പിക്കാനും അവസരം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹൈക്കോടതിഅഭിഭാഷകർ ഉൾപ്പെടെനാട്ടിലും വിദേശത്തുമുള്ള പ്രഗത്ഭ അഭിഭാഷക പാനൽ അംഗങ്ങളും, സാമൂഹ്യ പ്രവർത്തകരും പരാതികൾ.
പരിശോധിച്ച് ,പരിഹാര നിർദേശങ്ങൾ നൽകും.