ദുബായ് : ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ ജന്മദേശമായ ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെകൂട്ടായ്മയായ 'എമിറേറ്റ്‌സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്വ)' പതിനഞ്ചാം വാർഷികം ആഘോഷിച്ചു.ഇതോടൊപ്പം കുടുംബ സംഗമവും നടന്നു.

ദുബായ് റിവാഖ് അൽ ഔഷ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട്നിസാർ തളങ്കര ഉത്ഘാടനം ചെയ്തു.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പോർച്ചുഗീസ് അധിനിവേശ കാലത്തെ കുഞ്ഞാലിമരക്കാരുടെ പോരാട്ടംഅവിസ്മരണീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇഖ്വ പ്രസിഡണ്ട് എം.കെ നവാസ് അധ്യക്ഷത വഹിച്ചു.കുടുംബ സംഗമത്തിൽ പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധൻ ഡോ.മുഹമ്മദ് ഹാരിസ് ആരോഗ്യ ബോധവത്കരണ പ്രഭാഷണം നടത്തി.

ചടങ്ങിൽ യു എ ഇ യിലെ രക്തദാന കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരള സാരഥി പ്രയാഗ് പേരാമ്പ്ര, 52 വർഷം യു എ ഇ യിൽപ്രവാസം പൂർത്തിയാക്കിയ മൊയ്ദു കുട്ട്യാടി, ഇഖ്വ സ്ഥാപക ഭാരവാഹി അഡ്വ.മുഹമ്മദ് സാജിദ് എന്നിവരെ ആദരിച്ചു.

മനോജ്.കെ.വി, ജലീൽ മഷ്ഹൂർ തങ്ങൾ, നിഷാജ് ശാഹുൽ, മൊയ്ദു പേരാമ്പ്ര, അഡ്വ .മുഹമ്മദ്സാജിദ്, പി.ഫസൽ, മുറാദ് ,ഷിറാസ് പി ടി, അബൂബക്കർ, സകരിയ്യ, മുസ്തഫ യു ടി, റഹീസ് ബി എസ് എന്നിവർ സംസാരിച്ചു.ഫിറോസ് പയ്യോളിയുടെ നേതൃത്വത്തിൽ ഗാന സദസും , കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.റിയാസ് കടത്തനാട് സ്വാഗതവും, ശമീൽ പി സി നന്ദിയും പറഞ്ഞു.