- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
പ്രവാസി നീതിമേള ഇന്ന്-കോൺസുൽ ജനറൽ ഉത്ഘാടനം ചെയ്യും
ദുബായ് : കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യ ലീഗൽ സർവീസ്‌സൊസൈറ്റി(PILSS) യു എ ഇ യിലെ പ്രമുഖ സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചു പ്രവാസികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന 'പ്രവാസി നീതി മേള ഇന്ന് (ഞായർ) വൈകിട്ട് 3 മണിമുതൽ ദുബായ് ക്വിസൈസ് സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിറകിലുള്ള ഷഹീൽ -2 ബിൽഡിങ്ങിൽ സ്ഥിതിചെയ്യുന്ന എം.എസ്.എസ് ഹാളിൽ നടക്കും. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ നീതിമേള ഉത്ഘാടനം ചെയ്യും.
ദുബായ് സർക്കാർ ഉദ്യോഗസ്ഥൻ അഹമ്മദ് അൽ സാബി, യു എ ഇ യിലെ മുതിർന്ന അറബ് അഭിഭാഷകൻഡോ.ഹാനി ഹമൂദ ഹജ്ജാജ് തുടങ്ങിയവർ വിശിഷ്ടാധിതികളായി പങ്കെടുക്കും.കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും പിൽസ് ചെയർമാനുമായ അഡ്വ.ഷാനവാസ്നോർക്ക ഡയറക്ടർ ഓ.വി.മുസ്തഫ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര,യു എ ഇ കെ എം സി സി സിക്രട്ടറി അൻവർ നഹ, അക്കാഫ് പ്രസിഡണ്ട് പോൾ ടി ജോസഫ്, എം എസ് എസ്ചെയർമാൻ അബ്ദുൽ അസ്സീസ് തുടങ്ങിയവർ സംബന്ധിക്കും.
നാട്ടിലെയും യു എ ഇ യിലെയും അഭിഭാഷകരും,സാമൂഹ്യ പ്രവർത്തകരും നീതിമേളയിൽ പങ്കെടുക്കും.പ്രവാസികൾക്ക്, തങ്ങൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്‌നങ്ങളിൽപരിഹാര-നിർദേശങ്ങൾ തേടാൻ ഈ നീതി മേള ഉപകരിക്കും. പാസ്‌പോര്ട്, ആധാർകാർഡ്,വിസ തുടങ്ങി, തങ്ങളുൾപ്പെട്ട സിവിൽ-ക്രിമിനൽ കേസുകളിലും പ്രമുഖരായ അഭിഭാഷകരുടെനിയമോപദേശം സൗജന്യമായി ലഭ്യമാകും. നാട്ടിലെ തങ്ങളെ ബാധിക്കുന്ന സർക്കാർ ഓഫീസ്സംബന്ധിയായ വിഷയങ്ങളിലും, പ്രവാസികൾക്ക് നേരിട്ടോ, ബന്ധുക്കളോ,സുഹൃത്തുക്കളോമുഖേനയോ നീതിമേളയിൽ പങ്കെടുത്തു പരിഹാര നിർദേശങ്ങൾ ആരായാവുന്നതാണ്. നാട്ടിൽപരിഹരിക്കാനാവുന്ന വിഷയങ്ങളിൽ പിൽസ് തന്നെ നേരിട്ട് സർക്കാർ കേന്ദ്രങ്ങളുമായിബന്ധപ്പെട്ടു പരിഹാര മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കും.
പ്രവാസ ലോകത്തു ഇദം പ്രഥമമായി നടക്കുന്ന നീതിമേളയുടെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ മാസം 1മുതൽ മെയ് 31 വരെ 'പിൽസ്' ഓൺലൈൻ കാമ്പയിനിലൂടെ പരാതികൾ സമാഹരിച്ചിരുന്നു. ഇതിലെപരാതിക്കാർക്കു പുറമെ, നിയമോപദേശം ആഗ്രഹിക്കുന്ന മറ്റുള്ളവർക്കും നീതിമേളയിൽ നേരിട്ടെത്തിപരാതികൾ സമർപ്പിക്കാനും അവസരം ഒരുക്കുമെന്ന് നീതി മേള ചെയർമാൻ അഡ്വ.മുഹമ്മദ് സാജിദ്,ഉപദേശക സമിതി പ്രസിഡണ്ട് മോഹൻ എസ് വെങ്കിട്ട്, അഭിഭാഷക പാനൽ ചെയർമാൻ അഡ്വ.കെ എസ
അബ്ദുൽ അസീസ്, കൺവീനർ അഡ്വ.നജ്മുദ്ധീൻ, കോ ഓർഡിനേറ്റർമാരായ അഡ്വ.അസീസ് തോലേരി,അഡ്വ.അനിൽ കൊട്ടിയം പിൽസ് യു എ ഇ പ്രസിഡണ്ട് കെ.കെ അഷ്റഫ് സിക്രട്ടറി നിഷാജ്, നീതിമേളകോ ഓർഡിനേറ്റർ മുത്തലിബ് എന്നിവർ അറിയിച്ചു ഹൈക്കോടതി അഭിഭാഷകർ ഉൾപ്പെടെനാട്ടിലും വിദേശത്തുമുള്ള പ്രഗത്ഭ അഭിഭാഷക പാനൽ അംഗങ്ങളും, സാമൂഹ്യ പ്രവർത്തകരും പരാതികൾ.പരിശോധിച്ച് ,പരിഹാര നിർദേശങ്ങൾ നൽകും.