ദുബായ് : ബ്ലഡ് ഡോണേഴ്‌സ് കേരള-യുഎഇ കൂട്ടായ്മയ്ക്ക്, എമിറേറ്റ്‌സ് ബ്ലഡ് ഡോനെഷൻ സൊസൈറ്റി യു എ ഇയുടെ ആദരം ലഭിച്ചു. 'My Blood for My Country' എന്ന ആശയത്തെ മുൻ നിറുത്തി കൊണ്ട് കോവിഡ് കാലഘട്ടത്തിലും,മഴ കെടുതിയിലും നിരവധി രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിനും,അടിയന്തിരഘട്ടങ്ങളിൽ രക്ത ദാതാക്കളെഎത്തിച്ചതിനുമാണ് ആദരം.


ദുബായ് ഹെൽത്ത് അഥോറിറ്റി ഹെഡ് ക്വാർട്ടേർസിൽ വെച്ചു നടന്ന ചടങ്ങിൽ ബ്ലഡ് ഡോണേഴ്‌സ് കേരള-യുഎഇ യ്ക്ക്വേണ്ടി സെക്രട്ടറി പ്രയാഗ് പേരാമ്പ്ര , ഉണ്ണി പുന്നാര എന്നിവർ ദുബായ് ബ്ലഡ് ബാങ്ക് മേധാവിയും മെഡിക്കൽ ഡയറക്ടറുമായഡോ: മായ് റൗഫിൽ നിന്നും ആദരവ് ഏറ്റുവാങ്ങി.

യു എ ഇ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ജീവൻ രക്ഷാ ഗ്രൂപ്പുകളിൽ നിന്നും ബ്ലഡ് ഡോണേഴ്‌സ് കേരള യുഎഇ ക്ക് മാത്രമാണ്ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.ഈ ആദരവ് ഓരോ രക്ത ദാതാക്കൾക്കും സമർപ്പിക്കുന്നു എന്നും ഇനിയും ഈ രാജ്യത്തിനു വേണ്ടി രക്ത ദാന മേഖലയിൽ

ചെയ്യാൻ കഴിയുന്നത്ര സേവനങ്ങൾ തുടരും എന്നും ബി ഡി കെ (യു എ ഇ ) ഭാരവാഹികർ ഉറപ്പ് നൽകി.രക്തദാനത്തിന് താല്പര്യം ഉള്ളവർക്ക് വിളിക്കാം 0552010373, 0557195610