- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
പവിഴോത്സവം - 2024 ജി. സി. സി. കപ്പ് കിരീടം യു.എ. ഇക്ക്
മനാമ : ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ബഥെൽ ട്രേഡിങ് ഡബ്ല്യൂ. എൽ. എൽ സ്‌പോൺസർ ചെയ്ത വി. വി. ആൻഡ്രൂസ് വലിയവീട്ടിൽ മെമോറിയൽ ഏവർറോളിങ് ട്രോഫിക്കും, കെ. ഇ. ഈശോ ഈരേച്ചേരിൽ ഏവർറോളിങ് ട്രോഫിക്കും, സെഫോറ ഇൻഫോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റട്ട് ഏവർറോളിങ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള പ്രഥമ ജി. സി. സി. കപ്പ് ചാമ്പ്യൻഷിപ്പ് നാടൻ പന്ത് കളി മത്സരം ' പവിഴോത്സവം - 2024' ന്റെ ഫൈനൽ മത്സരത്തിൽ കെ. കെ. എൻ. ബി. എഫ്. കുവൈറ്റിനെ പരാജയപ്പെടുത്തി കെ. എൻ. ബി. എ., യു. എ. ഇ. ജി. സി. സി. ചാമ്പ്യൻഷിപ്പ് നാടൻ പന്ത് കളി മത്സരത്തിൽ കിരീടം ചൂടി. ഖത്തർ, കുവൈറ്റ്, യു. എ. ഇ, ബഹ്റിൻ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
ബി. കെ. എൻ. ബി. എഫ് പ്രസിഡന്റ് അനീഷ് ഗൗരിയുടെ അധ്യക്ഷതയിൽ കൂടിയ പവിഴോത്സവം - 2024 ന്റെ സമാപന സമ്മേളനത്തിന്റെ ഔദ്യോഗിക ഉത്ഘാടനം കേരള നേറ്റീവ് ബോൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്ദീപ് എസ്. കരോട്ട്കുന്നേൽ നിർവ്വഹിച്ചു. H. E. മുഹമ്മദ് ഹുസൈൻ അൽ ജനഹി എം. പി. മുഖ്യ അതിഥി ആയിരുന്നു. കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, പ്രമുഖ നാടൻ പന്ത് കളി താരം കമ്പംമേട് ടീമിന്റെ ബിജോമോൻ സ്‌കറിയ, ഒ. ഐ. സി. സി. മുൻ ദേശീയ പ്രസിഡന്റ് ബിനു കുന്ദന്താനം, സാറാ പെസ്റ്റ് കണ്ട്രോൾ മാനേജർ വർഗീസ് മാലം, ലാൽ കെയേഴ്സ് ചാരിറ്റി വിങ് ചെയർമാൻ തോമസ് ഫിലിപ്പ് എന്നിവർ സമാപന സമ്മേളനത്തിൽ ആശംസകൾ അർപ്പിക്കുകയും, സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ടൂർണമെന്റിലെ മികച്ച കൈവെട്ടുകാരനായി കുവൈറ്റ് ടീമിന്റെ ജിത്തുവിനെയും, മികച്ച പിടുത്തക്കാരനായി ബി. കെ. എൻ. ബി. എഫിന്റെ ആന്റോയെയും, മികച്ച പൊക്കിയടിക്കാരനായിഖത്തർ ടീമിന്റെ സൂരജിനെയും,മികച്ച ടൂർണമെന്റിലെ കളിക്കാരനായി യു. എ. ഇ. ടീമിലെ അനന്തുവിനെയും, മികച്ച പൊക്കിവെട്ടുകാരനായി യു. എ. ഇ യുടെ അലനേയും, മികച്ച കാലടിക്കാരനായി കുവൈറ്റിന്റെ ജോയലിനെയും, ഫൈനലിലെ മികച്ച കളിക്കാരനായി യു. എ. ഇ. യുടെ ഗോകുലിനെയും തെരഞ്ഞെടുത്തു.
ബി. കെ. എൻ. ബി. എഫ്. സെക്രട്ടറി നിഖിൽ കെ തോമസ് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ടൂർണമെന്റ് കമ്മറ്റി കൺവീനർ റോബി കാലായിൽ കൃതഞ്ത അർപ്പിച്ചു. സമാപന സമ്മേളനത്തിന് ശേഷം സഹൃദയ നാടൻ പാട്ട് സംഘം അവതരിപ്പിച്ച ഗാന സന്ധ്യ അരങ്ങേറി.