- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇന്ത്യൻ അസ്സോസിയേഷൻ ഷാർജ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു
ഇന്ത്യൻ അസ്സോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ ഇന്ത്യൻ സ്റ്റുഡന്റസ് ക്ലബ് സബ് കമ്മിറ്റിയുടെ ഉത്ഘാടനം പ്രസിഡന്റ് അഡ്വ. YA റഹിം നിർവഹിച്ചു, ജനറൽ സെക്രട്ടറി ടി.വി.നസിർ സ്വാഗതവും കൺവീനർ സന്തോഷ് കുമാർ കേട്ടേത് ഇന്ത്യൻ സ്റ്റുഡന്റസ് ക്ലബ്ബിന്റെ രൂപീകരണ ലക്ഷ്യം വിശദമായി അവതരിപ്പിച്ചു ,എംസി അംഗവും കോർഡിനേറ്ററും ആയ കബീർ ചാന്നാങ്കര ആശംസയും ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് വര്ഗീസ് നന്ദിയും പറഞ്ഞു.
12 വയസ്സിൽ ആദ്യ കമ്പനിയുടെ സിഇഒ ആയും ഇന്ന് 16 വയസ്സിൽ 3 കമ്പനികളുടെ സിഇഒ ആയി UAE യിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്ന ഖ്യാതി നേടുകയും ചെയ്ത ആദിത്യൻ രാജേഷ് തന്റെ ജീവിത വഴികളെക്കുറിച്ചു വിവരിക്കുകയും, സ്റ്റാർട്ടപ്പ് കമ്പനികൾ തുടങ്ങാൻ യുവാക്കളെ ഉത്ബോധിപ്പിച്ചു.
DR. താഹിറ കല്ലുമുറിക്കൽ സഹജീവികളോടുള്ള സ്‌നേഹത്തിന്റെയും ഓരോ പൗരന്റെയും ഉത്തരവാദിത്തത്തെയും , തന്റെ ജീവിതത്തിൽ ഒരു എഴുത്തുകാരി എന്ന നിലയിലേക്ക് ഉയരാൻ ഉണ്ടായ സാഹചര്യവും വ്യക്തമാക്കി.
രാജേഷ് സി പി മെറ്റാവേഴ്‌സിന്റെ വിവിധ സാധ്യതകളെക്കുറിച്ചു വിശദമാക്കുകയും ചോദ്യോത്തരങ്ങൾക്കു വ്യക്തമായി മറുപടി നൽകുകയും ചെയ്തു.
അഡ്വ നാണു വിശ്വനാഥൻ തന്റെ അവതരണത്തിൽ ബ്ലൂ ഇക്കോണമി , ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് യുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെ കുറിച്ചും ആ മേഖലയിൽ ഉള്ള വ്യത്യസ്തങ്ങളായ ജോലി സാധ്യതകളെക്കുറിച്ചും , ഈ വിഷയത്തിൽ ഒരു സർട്ടിഫിക്കറ്റ് നേടുന്നതിൽ ഉപരി ഇത് പഠിച്ചു ഒരു ജോലി നേടുന്നതിലും എളുപ്പമാണ് ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങാൻ എന്നും എല്ലാവിധ സഹായങ്ങൾക്കും തെന്നെ ഏതു നേരവും ബന്ധപ്പെടാം എന്നും അറിയിച്ചു
ബോലിപോപ് ഡാൻസ്,മയിൽനൃത്തം ,ദേശീയ ഗാനനൃത്തം തുടങ്ങിയ വര്ണാഭയ ചടങ്ങിൽ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളും ,അദ്ധ്യാപകരും രക്ഷിതാക്കളും ,പൊതു ജനങ്ങളും പങ്കെടുത്തു