കാസറഗോഡ് യൂത്ത് വിങ് ഷാർജ 2019-2020 വർഷത്തെ കേരള പൂരക്കളി അക്കാദമി അവാർഡ് ജേതാവ് ഭരതൻ പണിക്കരെയും ,കേരള സംസ്ഥാന ഗുരുപൂജ അവാർഡ്‌നേടിയ പി വി കുഞ്ഞിക്കോരൻ പണിക്കരെയും ആദരിച്ചു.ഭരതൻ പണിക്കറെപെരിയയിലെ നിടോട്ട്പാറയിലെ അദ്ദേഹത്തിന്റെ വസതിയിൽചെന്നാണ് ഷാർജ കാസറഗോഡ് യൂത്ത് വിങ് പ്രവർത്തകർ ആദരിച്ചത്.

ഉദുമ ബ്ലോക്ക്‌കോൺഗ്രസ്സ് പ്രസിഡണ്ട് .രാജൻ പെരിയ പൊന്നാടയണിയിച്ച് മൊമന്റോ' കൈമാറി.നാടൻ കലകളോടും കലാകാരന്മാരോടും കാട്ടിയ ഷാർജ കാസറഗോഡ് യൂത്ത്വിംഗിന്റെ ഈ ആദരം ശ്ലാഘനീയമാണെന്ന് പ്രസംഗമദ്ധ്യേ അദ്ദേഹം എടുത്തു പറഞ്ഞു.സജിത്ത് അരീക്കര,ഖാദർ എൻ പി.നീലേശ്വരം,മണി തച്ചങ്ങാട്,വിജയകുമാർ മാവുങ്കാൽ,രത്‌നാകരൻ പുല്ലൂർ,അബ്ദുൾഖാദർ ദേളി തുടങ്ങിയ ഷാർജ യൂത്ത് വിങ് ഭാരവാഹികൾ സന്നിഹിതരായിരുന്നു.

കുഞ്ഞിക്കോരൻ പണിക്കരേയും ഉദുമ പള്ളത്തെ അദ്ദേഹത്തിന്റെ വീട്ടിൽചെന്ന് ആദരവ് അറിയിച്ചു.വൈ:പ്രസിഡണ്ട് അബ്ദുൾ ഖാദർ ദേളി പൊന്നാടയും മുൻ പ്രസിഡണ്ട് എൻ പി ഖാദർ നീലേശ്വരം മെമന്റോയും നൽകി.