ദുബൈ: ദുബൈയിലെ യൂണിയൻ കോപിന്റെ വിവിധ ശാഖകളിലെ മാംസ്യ വിഭാഗത്തിലേക്ക് പ്രതിദിനം ഏഴ് ടൺ ഫ്രഷ് ലോക്കൽ, ഇറക്കുമതി മാംസ്യം വിതരണം ചെയ്യാറുള്ളതായി ഡോ. സുഹൈൽ അൽ ബസ്തകി വെളിപ്പെടുത്തി. മാംസ്യ സെക്ഷൻ പൂർണ ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ വർഷം തുടങ്ങിയ പുതിയ ശാഖകളിലെ വിഭാഗങ്ങളും പ്രവർത്തനം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിതരണം ചെയ്യുന്ന പ്രാദേശിക, ഇറക്കുമതി മാംസ്യത്തിന്റെ അളവ് കൂട്ടിയതായും ഡോ. അൽ ബസ്തകി വ്യക്തമാക്കി.

ഓസ്ട്രേലിയൻ, ഇന്ത്യൻ, പാക്കിസ്ഥാനി, ബ്രസീലിയൻ മാംസ്യങ്ങൾ ഉൾപ്പെടെ 205 ടൺ ലോക്കൽ, ഇറക്കുമതി മാംസ്യമാണ് മാസം തോറും വിതരണം ചെയ്യുന്നത്. കോഓപ്പറേറ്റീവിലെ മാംസ്യ വിഭാഗം, മിൻസ്ഡ്, ചോപ്ഡ് മാംസ്യം, ബർഗറുകൾ, സോസേജുകൾ, മറ്റ് ഗ്രിൽസ്, മിക്സ്ഡ് മീറ്റ് ആൻഡ് ചിക്കൻ എന്നിവയടക്കം വിതരണം ചെയ്യുന്നതിൽ പേരുകേട്ടതാണ്. ഉപഭോക്താക്കൾക്ക് ഹമ്മസ്, സാലഡുകൾ, റൈസ് എന്നിവയ്ക്കൊപ്പം വിളമ്പുന്നതിന് പുറമെയാണിത്.

ദുബൈയുടെ വിവിധ തന്ത്രപ്രധാന മേഖലകളിൽ സ്ഥിതി ചെയ്യു്ന യൂണിയൻ കോപ് ശാഖകൾ, കുടുംബങ്ങൾക്കായുള്ള സവിശേഷമായ ഷോപ്പിങ് സ്ഥലങ്ങളിലൊന്നാണ്. എമിറാത്തികളുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഫ്രഷ് മാംസ്യം മിതമായ വിലയ്ക്കാണ് ഇവിടെ നൽകുന്നത്. 2022 തുടക്കത്തോടെ ആവശ്യക്കാരും വർധിച്ചു.

യൂണിയൻ കോപിന്റെ 19 ശാഖകളിൽ ലഭ്യമാകുന്ന മാംസ്യ സെക്ഷൻ, കോഓപ്പറേറ്റീവിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്ന രീതിയിലാണ് സേവനങ്ങൾ നൽകുന്നതെന്ന് ഡോ അൽ ബസ്തകി ചൂണ്ടിക്കാട്ടി. ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുക മാത്രമല്ല, കട്ടിങ്, പാക്കേജിങ്, ഗ്രില്ലിങ് എന്നീ സൗകര്യങ്ങളും കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ഇവിടെ നൽകപ്പെടുന്നുണ്ട്.