ഷാർജ:രാജ്യത്തെമ്പാടുമുള്ള ഭാരതീയർ 75 മത് സ്വാതന്ത്ര്യ വാർഷിക ദിനം ആചരിക്കുന്ന ഘട്ടത്തിൽ നാംഓർക്കേണ്ടത് കിറ്റിന്ത്യാ സമര പോരാളികളെയാണെന്നും, ആ മഹത്തായ സമരമാണ് നമ്മെ സ്വാതന്ത്ര്യത്തിലേക്കുനയിച്ചതെന്നും മുൻ മന്ത്രിയും, ജനതാദൾ നേതാവും, എംഎൽഎ യുമായ കെ പി മോഹനൻ പറഞ്ഞു.

ജനതാ കൾച്ച സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന 75 മത് സ്വാതന്ത്രദിന വാർഷിക പരിപാടി ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ '75 പിന്നിട്ട ഇന്ത്യയും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിൽ ഇ കെ ദിനേശൻപ്രഭാഷണം നടത്തി.പി ജി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

രാജൻ കോളാവിപ്പാലം, അഡ്വ. മുഹമ്മദ് സാജിദ്, മൊയ്ദു, രാജേഷ് മേപ്പയൂർ, കെ. പി. ഭാസ്‌കരൻ, റഫീഖ് ഏറാമല,പവിത്രൻ, ഇഖ്ബാൽ ചെക്കിയാട്, മനോജ് തിക്കോടി, സലാം, ഫിറോസ് പയ്യോളി, സി. കെ ബഷീർ,ചന്ദ്രൻ കൊയിലാണ്ടി സംസാരിച്ചു.ടെന്നിസൺ ചെന്നപ്പിള്ളി സ്വാഗതവും സുനിൽ പറേമ്മൽ നന്ദിയും പറഞ്ഞു.