ദുബായ്: 2022 - 2025 വർഷത്തേക്കുള്ള യു എ ഇ കെ എം സി സി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലതല ഉൽഘടനം ദുബായ് അൽ തവാർ വെൽഫിറ്റ് മാനറിൽ ചേർന്ന യോഗത്തിൽ യു എ ഇ കെ എം സി സി മെബർസ് മോണിറ്ററിങ് ബോർഡ് ചെയർമാൻ(MMB) യഹ്യ തളങ്കരക്ക് നൽകി നിർവഹിച്ചു.

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് അധ്യക്ഷതയിൽ ചേർന്ന യോഗം ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ട്രെഷർ ഹനീഫ് ടി ആർ ഉൽഘാടനം ചെയ്തു. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ആക്ടിങ് ജനറൽ സെക്രട്ടറി സലാം തട്ടാംചേരി, ജില്ലാ വെൽഫയർ സ്‌കീം ചെയര്മാന് ഹസൈനാർ ബീജന്തടുക്ക, ജില്ലാ സെക്രട്ടറി ഫൈസലിൽ മുഹ്സിൻ തുടങ്ങിയവർ സംസാരിച്ചു.

ദുബായ് കെ എം സി സി മണ്ഡലം ഭാരവാഹികളായ സുബൈർ അബ്ദുല്ല, അബ്ദുല്ല ബെളിഞ്ചം, മുനീഫ് ബദിയടുക്ക, സഫ്വാൻ അണങ്കൂർ, ഷാഫി ചെർക്കള , സുഹൈൽ കോപ്പ, പഞ്ചായത്തു മുൻസിപ്പൽ ഭാരവാഹികളായ അസീസ് കമാലിയ, ഖലീൽ ചൗക്കി, ഹസ്‌കർ ചൂരി, ഗഫൂർ ഊദ് , റസാഖ് ബദിയടുക്ക, റഫീഖ് എതിർത്തോട്, തൽഹത് അബ്ദുള്ള, ഷകീൽ എരിയാൽ , എന്നിവർ സംബന്ധിച്ചു.ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രഷറർ സത്താർ ആലംപാടി നന്ദിയും പറഞ്ഞു.