- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഉപയോഗം കഴിഞ്ഞ പുസ്തകങ്ങൾ മറ്റുള്ളവർക്ക് നൽകാം; വേറിട്ട ഉദ്യമവുമായി യൂണിയൻ കോപ്
ദുബൈ: പുതിയതും ഉപയോഗിച്ചതുമായ പുസ്തകങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ട് യൂണിയൻ കോപ് പ്രഖ്യാപിച്ച 'മൈ ബുക്ക് ഈസ് യുവർ ബുക്ക്' പദ്ധതിക്ക് മികച്ച സ്വീകരണം. ആദ്യ ഘട്ടത്തിൽ വെറും ഒരാഴ്ച കൊണ്ട് 2243 പുസ്തകങ്ങളിലധികമാണ് ശേഖരിച്ചത്.
പുതിയ പുസ്തകങ്ങളും ഉപയോഗിച്ച പുസ്തകങ്ങളും ശേഖരിക്കാനായി ഈ വർഷം ഓഗസ്റ്റ് 25നാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് യൂണിയൻ കോപ് ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. യൂണിയൻ കോപുമായി ചേർന്ന് പ്രവർത്തിക്കുന്ന നാല് മാളുകളിൽ ഇതിനായി പ്രത്യേക ഡൊണേഷൻ ബോക്‌സുകൾ സ്ഥാപിച്ചിരുന്നു. അൽ ബർഷ മാൾ, അൽ ബർഷ സൗത്ത് മാൾ, അൽ വർഖ സിറ്റി മാൾ, ഇത്തിഹാദ് മാൾ എന്നിവിടങ്ങളിലാണ് പുസ്തകങ്ങൾ ശേഖരിക്കാനുള്ള പുതിയ പദ്ധതിക്കായി ബോക്‌സുകൾ സ്ഥാപിച്ചത്. ഷോപ്പിങിനായി എത്തുന്നവരിൽ നിന്നും മാളിലെ സന്ദർശകരിൽ നിന്നും ഇതിന് മികച്ച പ്രതികരണം ലഭിച്ചു.
'പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടിയുള്ള യൂണിയൻ കോപിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമാണ് ഈ പുതിയ നീക്കമെന്നും' അദ്ദേഹം പറഞ്ഞു. 'പുതിയ പുസ്തകങ്ങളും ഉപയോഗിച്ച പുസ്തകങ്ങളും ശേഖരിച്ച് അവ ജുമ അൽ മാജിദ് സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ് വഴി, സാമൂഹികമായി പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളിലെ പുസ്തക പ്രേമികൾക്കും വായനാപ്രമേകൾക്കും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.'
ആദ്യ ഘട്ടത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വിവിധ വിഭാഗങ്ങളിലായി 2243ൽ അധികം തലക്കെട്ടുകളിലെ പുസ്‌കങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരമൊരു ആശയത്തിന്റെ മികവും വ്യതിരിക്തതയും ജനങ്ങളിൽ നിന്നും ദുബൈ ജുമാ അൽ - മാജിദ് സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജിൽ നിന്നും ലഭിച്ച സ്വീകാര്യതയുമാണ് പദ്ധതിയുടെ വിജയത്തിന് കാരണം. സെപ്റ്റംബർ ഒൻപത് വരെ തുടരുന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് പുസ്തകങ്ങൾ ശേഖരിക്കാവുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ എല്ലാവരെയും, വിശേഷിച്ച് പുതിയ തലമുറയിലുള്ളവരെ പുസ്തകങ്ങൾ വായിക്കാനും വായനയ്ക്ക് ശേഷം ആ പുസ്തകങ്ങൾ മറ്റുള്ളവർക്ക് നൽകി അവർക്കു കൂടി അതിന്റെ പ്രയോജനം ലഭ്യമാക്കാനും പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.
അതേസമയം 'മൈ ബുക്ക് ഈസ് യുവർ ബുക്ക്' പദ്ധതിയിലൂടെ ശേഖരിച്ച ആദ്യ ബാച്ച് പുസ്തകങ്ങൾ യൂണിയൻ കോപ്, ജുമാ അൽ മാജിദ് സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജിനെ കൈമാറി. സെന്ററിന്റെ ജനറൽ മാനേജർ ഡോ. മുഹമ്മദ് കമെൽ ഗാദിന്റെ നേതൃത്വത്തിൽ ജീവനക്കാരെ സ്വീകരിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സന്തോഷിപ്പിക്കാനുള്ള യൂണിയൻ കോപിന്റെ ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. യൂണിയൻ കോപുമായി സഹകരിച്ച് ആരംഭിച്ച ഇത്തരമൊരു പദ്ധതിയിലൂടെ പുസ്തകങ്ങൾ ശേഖരിച്ച ശേഷം, പുസ്‌കങ്ങൾ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്തവർക്ക് അവ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ചിലർ അവഗണിക്കുന്ന പുസ്തകങ്ങൾ ഒരുപക്ഷേ മറ്റ് ചിലർക്ക് വളരെ ഉപയോഗപ്രദമായി മാറിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയിലൂടെ ശേഖരിക്കുന്ന പുതിയതും പഴയതുമായ പുസ്തകങ്ങൾ തരംതരിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള പുസ്തകങ്ങൾ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്തവർക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശേഷപ്പെട്ട പുസ്‌കങ്ങൾ സെന്ററിൽ പ്രദർശിപ്പിക്കുകയും കേടായ പുസ്തകങ്ങൾ നന്നാക്കുകയും ചെയ്യും. പദ്ധതിയുമായി സഹകരിക്കുന്ന സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.