- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാചക സ്നേഹം ഉദ്ഘോഷിക്കുക ലക്ഷ്യംഅൽ ബദർ ഫെസ്റ്റിവൽ ഒക്ടോബർ ആറ് മുതൽ; ഒക്ടോ. എട്ടിന് കാന്തപുരവും ഖലീൽ തങ്ങളും പങ്കെടുക്കും
ഫുജൈറ | മുഹമ്മദ് നബി (സ) യുടെ ജന്മദിനത്തിന്റെ സ്മരണക്കായി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന അൽ ബദർ ഫെസ്റ്റിവൽ ഒക്ടോബർ 6 മുതൽ 9 വരെ ഫുജൈറ ക്രിയേറ്റീവിൽ നടക്കും.
സാംസ്‌കാരിക യുവജന മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തുന്ന ഫെസ്റ്റിവൽ പ്രവാചകന്റെ ആദരണീയമായ ജീവചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളും അതുമായി ബന്ധപ്പെട്ട ധാർമിക മൂല്യങ്ങളും ഉയർത്തിക്കാട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിന്റെ വിവിധ പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിൽ സാംസ്‌കാരിക പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുക, മതപരമായ ചടങ്ങുകൾ തലമുറകളിലൂടെ കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നത്.
ഇസ്ലാമിന്റെ സഹിഷ്ണുത മൂല്യങ്ങൾ, പ്രവാചക ജീവചരിത്രത്തിലെ മഹത്തായ അധ്യായങ്ങൾ അനുസ്മരിക്കുകയും ചെയ്യുന്ന വിവിധ ശിൽപശാലകൾ, അനുബന്ധ കലാപ്രദർശനം, വിവിധ അറബ്, ഇസ്ലാമിക കലകൾ എന്നിവ നടക്കും.
നാല് ദിവസങ്ങളിലായി നടക്കുന്ന അൽ ബദർ ഫെസ്റ്റിവലിന്റെ വിവിധ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.അൽ ബദർ അവാർഡിന്റെ രണ്ടാം പതിപ്പിൽ വിജയികളായവയും യോഗ്യത നേടിയതുമായ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ആർട്ട് എക്‌സിബിഷൻ ഒക്ടോബർ 6 മുതൽ 20 വരെ രണ്ടാഴ്ചകാലത്തേക്ക് നടക്കും.
അവാർഡിൽ കവിത, പെയിന്റിങ്, മൾട്ടിമീഡിയ, അറബിക് കാലിഗ്രഫി എന്നീ നാല് വിഭാഗങ്ങളിൽ ഒരു ദശലക്ഷം ദിർഹമാണ് അവാർഡിൽ സമ്മാനമായി നൽകുന്നത്.
അറബ് ലോകത്തെ വിവിധ പൈതൃക, ഗായകസംഘങ്ങൾ പ്രവാചക മൗലിദിന്റെ വിവിധ രൂപത്തിലുള്ള തത്സമയ പരിപാടികൾ അവതരിപ്പിക്കും. മൊറോക്കോയിലെ ഹദ്ര ചെഫ്ചൗവേനിയ ട്രൂപ്പ്, സിറിയയിലെ ഗായകൻ നൂറുദ്ദീൻ ഖുർഷിദിന്റെ നേതൃത്വത്തിലുള്ള അൽ നബുൾസി ട്രൂപ്പ്, യുഎഇയിലെ ഫുജൈറ മലാദ് ഗ്രൂപ്പ്, ഇന്ത്യയിൽ നിന്ന് സ്വാദിഖ് ഫാളിലി ഗൂഡല്ലൂർ നയിക്കുന്ന അൽ ബുർദ ഗ്രൂപ്പ് എന്നിവയാണ് തത്സമയ പരിപാടികൾ അവതരിപ്പിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹമ്മദ് കാന്തപുരം, മഅദിൻ ചെയർമാൻ ശൈഖ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി എന്നിവർ ഒക്ടോബർ എട്ടിന് ശനിയാഴ്ച വൈകിട്ട് സായിദ് സ്പോർട്സ് കോംപ്ലക്‌സ് നടക്കുന്ന മീലാദ് ആഘോഷത്തിൽ പ്രഭാഷണം നടത്തും.
നാല് ദിവസങ്ങളിലായുള്ള അറബിക് കാലിഗ്രഫി, ഇസ് ലാമിക് അലങ്കാരങ്ങൾ, ഡ്രോയിങ്, പ്രിന്റിങ് തുടങ്ങിയ ഇസ്ലാമിക് കലകളുടെ വൈവിധ്യമാർന്ന ശിൽപശാലകളും നടക്കും.