ദുബായ് : ഹ്രസ്വ സന്ദര്ശനാര്ഥം ദുബായിലെത്തിയ കേരള പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്ദേവർ കോവിലിനു കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ സ്വീകരണം നൽകി. കുഞ്ഞാലി മരക്കാർസ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചു മന്ത്രിയുമായി ചർച്ചയും നടത്തി.

കോഴിക്കോട് ജില്ലയിലെ ഇരിങ്ങൽ കോട്ടക്കൽ സ്ഥിതി ചെയ്യുന്ന മരക്കാർ സ്മാരകത്തിനു സമീപമായി അക്വയർചെയ്ത പയ്യോളി നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം നിർമ്മിച്ചു നൽകുന്ന മുറയ്ക്ക് ഇന്ത്യയുടെഅഭിമാനമായിരുന്ന ധീരനായ ആ നാവിക പടത്തലവന്റെ പേരിൽ വിപുലമായ മ്യുസിയം സജ്ജീകരിക്കാൻകേരള പുരാവസ്തു വകുപ്പിന് പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ വൈദേശികാധിപത്യത്തിനെതിരായി കടൽമാർഗം ആദ്യമായി ചെറുത്തു നില്പു നടത്തിയത് ,പോർച്ചുഗീസ് അധിനിവേശത്തെ തടയാൻ ധൈര്യം കാട്ടിയ കുഞ്ഞാലി മരക്കാരായിരുന്നു. സാമൂതിരി രാജാവിന്റെനാവിക പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാർക്കു ഇതുമൂലം തന്റെ ജീവൻ പോലും ബലിയർപ്പിക്കേണ്ടി വന്നു.രാജ്യത്തിന് വേണ്ടി ആദ്യ രക്തസാക്ഷിയാവേണ്ടി വന്ന ആ മഹാന്റെ പോരാട്ടങ്ങളുടെ ചരിത്ര സാക്ഷ്യങ്ങളാണ്
തലശേരി കടപ്പുറത്തു നിന്നും കണ്ടു കിട്ടിയ പീരങ്കികളും, മരക്കാർ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയപീരങ്കിയുണ്ടകളും,വാളുകളും പരിചകളുമെല്ലാം. ഇവയൊക്കെയും കുഞ്ഞാലി മരക്കാരുടെ പേരിലുള്ളമ്യുസിയത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

കൂടാതെ,മരക്കാരുടെ ജന്മദേശമായ ഇവിടെ നിന്നും കെട്ടിടനിർമ്മാണത്തിനും മറ്റുമായി കുഴിയെടുക്കുമ്പോൾ ,മണ്ണിനടിയിൽ നിന്നും കണ്ടെടുത്ത സ്വർണാഭരണങ്ങളും, പഴയ ശില്പങ്ങളുമെല്ലാം സുരക്ഷയുടെ പേരിൽ സർക്കാർട്രഷറികളിൽ സൂക്ഷിച്ചതായാണറിവ്. ഇതെല്ലാം തന്നെ, മരക്കാർ സ്മാരകത്തോടനുബന്ധിച്ചുള്ള മ്യുസിയത്തിൽതന്നെ സംരക്ഷിച്ചു പ്രദര്ശിപ്പിക്കേണ്ടതുണ്ട്. ചരിത്ര വസ്തുക്കൾ ഇവിടെ പ്രദര്ശിപ്പിക്കാത്തതു മൂലം ,മ്യുസിയം
സന്ദര്ശിക്കാനെത്തുന്ന ചരിത്ര ഗവേഷകരും, വിദ്യാർത്ഥികളും, ഉൾപ്പെടെയുള്ള അധ്യയന യാത്ര സംഘങ്ങൾനിരാശരായി മടങ്ങുകയാണ്.

ആ ധീര നാവിക സേനാനിയുടെ ചരിത്രം ഭാവി തലമുറയിലേക്കു പകരാൻ ആ മഹാന്റെ ചരിത്രം പാഠ്യ പദ്ധതികളിൽഉൾപ്പെടുത്തപ്പെടണം. മരക്കാർ ചരിത്ര സത്യങ്ങൾ തേടിയെത്തുന്ന ചരിത്ര കുതുകികൾക്കും, ഗവേഷകർക്കും ,പഠന യാത്ര സംഘങ്ങൾക്കും അധിനിവേ ശത്തിനെതിരെ പടനയിച്ചു ജീവത്യാഗം ചെയ്ത കുഞ്ഞാലി മരക്കാരുടെ
ചരിത്രം മനസ്സിലാക്കാനും, മരക്കാർ ചരിത്രം മായാതെ നിലനിർത്താനും ഇനിയും ബ്രിഹത്തായ ഗ്രന്ഥ്ങ്ങളും,ചലച്ചിത്രങ്ങളും ആ ചരിത്ര സത്യങ്ങൾ ചോരാതെ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു.

ഇന്ത്യൻ നാവിക സേനയുടെ പിതാവായി ഗണിക്കപ്പെടുന്ന കുഞ്ഞാലി മരക്കാരുടെ സ്മരണക്കായി ഇന്ത്യൻ നേവിയുംകാര്യമായി എന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. സ്മാരകത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നഇരിങ്ങൽ അന്താരാഷ്ട്ര കരകൗശല ഗ്രാമം(ക്രാഫ്റ്റ് വില്ലേജ്), വടകരസാൻഡ് ബാങ്ക്‌സ്, കടത്തനാട് കളരികൾ,ചരിത്ര പ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രം, എന്നിവയുമായി ബന്ധപ്പെടുത്തി ഇവിടെയുള്ള അനന്തമായ ടൂറിസംസാദ്ധ്യതകൾ പഠന വിധേയമാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സ്വീകരണ പരിപാടിയിൽ കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ ജന:സിക്രട്ടറി അഡ്വ.മുഹമ്മദ് സാജിദ്അധ്യക്ഷത വഹിച്ചു. സി.കെ.അബ്ദുൽ ബഷീർ, അബ്ദുൽ റഹിമാൻ പുത്തൻ പുരയിൽ, നബീൽ കാഞ്ഞങ്ങാട്,പി സി സി മൊയ്ദു, നൗഫൽ ഹബീബ്, സൂപ്പി കുന്നുമ്മൽ എന്നിവർ സംസാരിച്ചു.