കേരള രാഷ്ട്രീയ സമര ചരിത്രങ്ങളിൽ അവിസ്മരണീയനായ വീരനായകൻ സ. കോടിയേരി ബാലകൃഷ്ണന് കേരളം ഒന്നടങ്കം കണ്ണീർ പ്രണാമം അർപ്പിക്കുകയാണ്. പതിനേഴാം വയസ്സിൽ പാർട്ടി മെമ്പർഷിപ്പോടുകൂടെ കേരള രാഷ്ട്രിയത്തിലെ CPI(M) ന്റെ പടയോട്ടത്തിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റേയും, യവജനപ്രസ്ഥാനത്തിന്റേയും, തുടർന്ന് പാർട്ടിടെ അമരക്കാരനായും, പുഞ്ചിരിയിലൂടെ പാർട്ടിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതൃസ്ഥാനത്തേക്ക് ഉയർന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായിരിക്കുന്നു.

കേരളനിയമസഭയിലെ തിളങ്ങുന്ന നക്ഷത്രമായി അഞ്ച് തവണ LDF നെ പ്രതിനിധീകരിച്ച് മത്സരിച്ച് ജയിച്ച് നിയമസഭാപ്രതിനിധിയായിട്ടുള്ള സ. കോടിയേരി, അച്ചുതാനന്ദൻ മുഖ്യമന്ത്രിയായ എൽ ഡി എഫ് മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയായി അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യ്തുകൊണ്ട് തന്റെ ഭരണനൈപുണ്യം തെളിയിച്ച മന്ത്രിയായിരുന്നു. പതിമൂന്നാം കേരള നിയസഭയിലെ പ്രതിപക്ഷ ഉപനേതാവ് കൂടിയായിരുന്ന സ. കോടിയേരി ബാലകൃഷ്ണൻ CPI(M) ന്റെ കേരള സംസ്ഥാന സിക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, എന്നീ നിലകളിൽ ജീവിതത്തിന്റെ അവസാന നിലയിലും പാർട്ടിയുടെ ഒരു തികഞ്ഞ മുന്നണി പോരാളിയായി ജിവിച്ച വ്യക്തി കൂടിയാണ്.

കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് കോടിയേരി എന്ന പാർട്ടി ഗ്രാമത്തിലെ ധീര സമരവിപ്ലവകാരി, അവകാശസമര പോരാട്ടങ്ങളിൽ ചെങ്കൊടിയിൽ അണികൾക്ക് ആവേശത്തിന്റെ തീജ്വാലയായി ആഞ്ഞടിച്ച്, കേരള രാഷ്ടിയത്തിൽ CPI(M) ന്റെ തലപ്പത്തോളം ഉയർന്ന സ. കോടിയേരി ബാലകൃഷ്ണന് ഓവർസീസ് NCP യു എ ഇ കമ്മിറ്റിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.