ദുബൈ: ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിച്ച് യൂണിയൻ കോപിന്റെ അൽ ബർഷ സൗത്ത് മാൾ. ദുബൈയിലെ അൽ ബർഷ സൗത്ത് ഏരിയയിൽ, ആധുനിക നിലവാരത്തിലാണ് മാൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. 45ലേറെ കടകളും വിനോദത്തിനും ഫാമിലി ഷോപ്പിങിനും മറ്റ് ആക്ടിവിറ്റികൾക്കുമായുള്ള സ്ഥലങ്ങളും റെസ്റ്റോറന്റുകളും പ്രാദേശിക, അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉൽപ്പന്ങ്ങൾ ലഭ്യമാകുന്ന കടകളും മാളിലുണ്ട്. യൂണിയൻ കോപിന്റെ ബിസിനസ് വളർച്ചയ്ക്ക് മുതൽക്കൂട്ടാണ് ഈ മാൾ. എല്ലാ കുടുംബങ്ങൾക്കും ആവശ്യമായ സേവനങ്ങൾ മാൾ പ്രദാനം ചെയ്യുന്നു. റീട്ടെയിൽ സെക്ടറിലെ പുതിയ വികസനങ്ങൾക്ക് അനുസരിച്ച് അന്താരാഷ്ട്ര നിലവാരം മുൻനിർത്തിയാണ് അൽ ബർഷ സൗത്ത് മാൾ നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല ഉപഭോക്താക്കൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള കോഓപ്പറേറ്റീവിന്റെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുമാണിതിന്റെ നിർമ്മാണം.

മാളിന്റെ തന്ത്രപ്രധാനമായ ലൊക്കേഷൻ കൊണ്ടു തന്നെ മാൾ തുറന്ന് ഒരു വർഷത്തിനകം, സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളുടെ ആവശ്യങ്ങൾ നിറവേറ്റാനായി. അൽ ബർഷ സൗത്ത് 1, 2, 3, 4, അൽ ബർഷ 1, 2, 3, മിറാക്കിൾ ഗാർഗൻ ദുബൈ, ദുബൈ ഹിൽസ്, മോട്ടോർ സിറ്റി എന്നിങ്ങനെ സമീപപ്രദേശങ്ങളിലെ വിവിധ ആളുകൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് മാളിന്റെ ലൊക്കേഷൻ.

തങ്ങളുടെ വിലപ്പെട്ട സമയം ചെലവഴിക്കാൻ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് അൽ ബർഷ സൗത്ത് മാൾ. വൈവിധ്യമാർന്ന ബ്രാൻഡുകളും റെസ്റ്റോറന്റുകളും ഇതിന് പുറമെ സലൂണുകൾ, തയ്യൽക്കടകൾ, കോസ്മെറ്റിക്സ്, ഗിഫ്റ്റ്സ്, പെർഫ്യൂമുകൾ, കഫേകൾ, സ്വീറ്റ്, ഇലക്ട്രോണിക്സ്, ജുവലറി സ്റ്റോറുകൾ, മെഡിക്കൽ ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവയും മാളിലുണ്ട്.

മറ്റ് എല്ലാ യൂണിയൻ കോപ് മാളുകളിലെപ്പോലെ, അൽ ബർഷ സൗത്ത് മാളിലും യൂണിയൻ കോപിന്റെ ഹൈപ്പർമാർക്കറ്റുണ്ട്. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും ഉപഭോക്താക്കൾക്കായി ആഴ്ചതോറും മാസംതോറുമുള്ള പ്രമോഷനുകളും 65% വരെ വിലക്കിഴിവ് നൽകുന്ന ഓഫറുകളും കോഓപ്പറേറ്റീവിന്റെ മറ്റ് ശാഖകളിലെപ്പോലെ ഇവിടെയുമുണ്ട്. മാംസ്യം, ചാസ്, മത്സ്യം, കോസ്മെറ്റിക്സ്്, പച്ചക്കറികൾ, മറ്റ് വസ്തുക്കൾ എന്നിവ സവിശേഷമായ ഷോപ്പിങ് അനുഭവം നൽകി കൊണ്ട് മാളിൽ ലഭിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും മികച്ച ഷോപ്പിങ് അനുഭവം നൽകുന്നതിലും ഉന്നത നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉറപ്പാക്കുന്നതിലും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും കോഓപ്പറേറ്റീവ് അറിയിച്ചു. .