- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ബിജെപിക്ക് ബദലായ രാഷ്ട്രീയ ദൃവീകരണം അനിവാര്യം: പി.ജി രാജേന്ദ്രൻ
ദുബായ്: ബിജെപിക്ക് ബദലായ രാഷ്ട്രീയ ദൃവീകരണം അനിവാര്യഘട്ടത്തിലാണെന്ന് ജനത പ്രവാസി ഓവർസിസ് കമ്മിറ്റി പ്രസിഡന്റ് പി ജി രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനങ്ങളെ എതിർക്കാൻ മതാതീത സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ലയിച്ച് ഒന്നാകണം.പ്രതിപക്ഷ പാർട്ടികളുടെ ഏകീകരണത്തിന് പാർട്ടികൾ നേതൃത്വം നൽകണം.
അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ്‌നാരായണൻ ആഹ്വാനം ചെയ്ത പോലെ സമാന ചിന്താഗതിയുള്ളരാഷ്ട്രീയപാർട്ടികൾ ലയിച്ച് ഒന്നാകണം പൊതു ശത്രുവിനെ എതിർക്കാൻ അഭിപ്രായ വ്യത്യാസങ്ങൾമറന്ന് പ്രതിപക്ഷ പാർട്ടികളുടെ മുന്നണി രൂപീകരിക്കണം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനത കൾച്ചറൽ സെന്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മാഗാന്ധി ജയപ്രശ്‌നാരായണൻഡോക്ടർ റാം മനോഹർ ലോഹ്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നുരാജേന്ദ്രൻ.ജനതകൾച്ചർ സെന്റർ കമ്മിറ്റി പ്രസിഡണ്ട് ടി.ജെ ബാബു അധ്യക്ഷത വഹിച്ചു.
ജെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കൊളാവിപ്പാലം, ടെന്നിസൺ ചേന്നപ്പള്ളി, രാജേഷ്, സുരേന്ദ്രൻതുടങ്ങിയവർ സംസാരിച്ചു.പ്രദീപ് കാഞ്ഞങ്ങാട് സ്വാഗതവും ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.തുടർന്ന് നേതാക്കളുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.