ദുബൈ: തുടർച്ചയായ പത്താം തവണയും യൂണിയൻ കോപിന് ദുബൈ ചേംബർ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ലേബൽ സമ്മാനിച്ചു. റീട്ടെയിൽ രംഗത്തെ പ്രമുഖ സാന്നിദ്ധ്യമായ യൂണിയൻ കോപിന്റെ സാമൂഹിക പ്രതിബദ്ധതാ രംഗത്തെ പ്രവർത്തനങ്ങൾക്കും ഉത്തരവാദിത്തപൂർണമായ പ്രവർത്തന രീതികൾ പിന്തുടരാനുള്ള പ്രതിജ്ഞാബദ്ധതയ്ക്കും പ്രകൃതി സൗഹൃദവും സാമൂഹിക ഉത്തരവാദിത്തങ്ങളോടെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും അത്തരം പദ്ധതികളിൽ പങ്കാളികളാവുന്നതിനുമുള്ള അംഗീകാരമായാണ് ഈ നേട്ടം.