അജ്മാൻ : കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പ്രദേശവാസികളുടെ യുഎഇയിലെ കൂട്ടായ്മയായ കരുണയുടെ പതിനെട്ടാമത് വാർഷികവും ഓണാഘോഷവും 'കരുണ ഓണം 2022' ഒക്ടോബർ 23 ഞായറാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 9 വരെ അജ്മാൻ ഉം അൽ മുമ്‌നീൻ വിമൻസ് അസോസിയേഷനിൽ നടക്കും. അത്തപൂക്കളം, ഓണസദ്യ, സാംസ്‌കാരിക സമ്മേളനം ,കലാപരിപാടികൾ, കെ ബാൻഡ് മെഗാ ഇവന്റ് എന്നിവ മുഖ്യ ആകർഷണമായിരിക്കും.

സി.ആർ.മഹേഷ് എംഎൽഎ), ഡോ:സുജിത് വിജയൻ പിള്ള എംഎ‍ൽഎ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ഒരുക്കങ്ങൾ പൂർത്തിയായ തായി പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറി ജോസ് അലക്‌സ് കടുക്കര, ട്രഷറർ സുധീർ നൂറുദീൻ, ഓണം കൺവീനർ നജിമുദീൻ , രക്ഷധികാരി H അഷ്റഫ് , ജനറൽ കൺവീനർ സുരേഷ് ബാബു എന്നിവർ അറിയിച്ചു