മാപന സമ്മേളനവും ഗ്ലോബൽ മീറ്റും കാനത്തിൽ ജമീല എം എൽ എ ഉത്ഘാടനം നിർവഹിച്ചു .കൊയിലാണ്ടി കൂട്ടം യു. എ. ഇ ചാപ്റ്റർ ചെയർമാൻ ജലീൽ മശ്ഹൂർ അധ്യക്ഷത വഹിച്ചു.തുടർന്ന് പ്രശസ്ത പിന്നണി ഗായകൻ ശഹബാസ് അമന്റെ നേത്രത്വത്തിൽ നടന്ന സംഗീത വിരുന്ന് ദുബായിലെ പ്രവാസി മലയാളികൾക് ഹൃദ്യാനുഭൂതി പകർന്നു.ഗ്ലോബൽ പീസ് അംബാസിഡർ ഉസൈഫ ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ കമ്മിറ്റിയുടെ മാഗസിൻ കവർപേജ് പ്രകാശനവും കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു.

ഡോ ജാബിർ (സി ഒ ഒ ,ഓഫീസ് ഓഫ് ഷെയ്ഖ് മാജിദ് റഷീദ് അൽ മുല്ല ), കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കൗൺസിൽ വൈസ് ചെയർമാൻ പവിത്രൻ കൊയിലാണ്ടി, കൊയിലാണ്ടി കൂട്ടം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ സലിം കെ ടി , കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ അസീസ് മാസ്റ്റർ , കുവൈറ്റ് ചാപ്റ്റർ ചെയർമാൻ ഷാഫി കൊല്ലം , കൊയിലാണ്ടി കൂട്ടം യു എ ഇ ചാപ്റ്റർ പ്രസിഡണ്ട് നിസാർ കളത്തിൽ, ജനറൽ സെക്രട്ടറി ഷഫീക് സംസം, ഗ്ലോബൽ പ്രതിനിധികളായ ഗിരീഷ് കാളിയത്ത്, സുരേഷ് തിക്കോടി (ബഹറൈൻ), ജയരാജ് (ദമാം), മജീദ് കമലവയൽ (കുവൈറ്റ്), റഷീദ് മൂടാടി, ഫാറൂഖ് ബോഡിസോൺ (കൊയിലാണ്ടി), സുബിത്ത് (ബാംഗ്ലൂർ), ഷാജഹാൻ മുന്നാഭായി (ഖത്തർ), ജസീറ മുത്തലിബ് (വനിതാ വിങ്) തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് താമരശ്ശേരി , പി എം എ .ഗഫൂർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹാരിസ് കോസ്‌മോസ് ,ഗഫൂർ കുന്നിക്കൽ , സഹീർ പി കെ , ശരീഫ് തങ്ങൾ , നബീൽ നാരങ്ങോളി , സൈദ് താഹ , ആരിഫ് മുഹമ്മദ് , റമീസ് ഹംദ് ,നദീർ കാസിം, നദീം , ഫായിസ് മുഹമ്മദ് ,രതീഷ് കോരപ്പുഴ, സയീദ് ബാഫകി, സാദത്തുകൊയിലാണ്ടി, നൗഫൽ ചക്കര, മുസ്തഫ ശാമിൽ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

ഉച്ചക്ക് നടന്ന ഗ്ലോബൽ മീറ്റിൽ കെ പി ഗ്രൂപ്പ് ഇന്റർനാഷണൽ എം ഡി കെ പി മുഹമ്മദ് ''ബിസിനസ് ഐഡിയാസ് & പ്രൊപ്പോസൽസ്' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
ക്രോംവെൽ യു കെ ഇന്റർനാഷണൽ കോഡിനേറ്റർ ഫാക്കൽട്ടി ശൈമ മുഹയ്‌സൻ പ്രഭാഷണം നടത്തി. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കൗൺസിൽ വൈസ് ചെയർമാൻ പവിത്രൻ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.