- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഹ്രസ്വ സന്ദര്ശനാര്ഥം യു എ ഇ യിലെത്തിയ ഫൈസൽ മാസ്റ്റർക്ക് സ്വീകരണം നൽകി
ദുബായ് : ഹ്രസ്വ സന്ദര്ശനാര്ഥം യു എ ഇ യിലെത്തിയ കൊയിലാണ്ടി ഡോ.ജെ പിഹയർ എഡ്യൂക്കേഷൻ ആൻഡ് കോച്ചിങ് സെന്റർ ചീഫ് അഡൈ്വസറും, കൈപ്രംജുമാ മസ്ജിദ് സിക്രട്ടറിയും, സാമൂഹ്യ-വിദ്യാഭ്യാസ പ്രവർത്തകനുമായ ഫൈസൽ ബിൻഅഹ്മദ് മാസ്റ്റർക്ക് സുഹൃദ് സംഘം സ്വീകരണം നൽകി.
അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പീസ് ഫൗണ്ടേഷൻ അംബാസഡർ
ഹുസയ്ഫ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി.
ഖാലിദ് നവാബ്, മുഹമ്മദ് അസീം, ഡോ.ജിബിൻ, എ പി അമ്മദ് മൗലവി, സാജിദ് വള്ളിയത്,
ബഷീർ മേപ്പയൂർ, ജസീല കായണ്ണ, അബ്ദുല്ല രേരോത്, പി പി അബ്ദുറഹ്മാൻ, റഷീദ് പി കെ,
അഹ്മദ് പെരുമന, നൗഫൽ കടിയങ്ങാട് സംസാരിച്ചു.
ഹുസയ്ഫ ഇബ്രാഹിം ഫൈസൽ മാസ്റ്റർക്ക് ഉപഹാരം നൽകി.മുഹമ്മദ് ചെനായി സ്വാഗതവും, മൊയ്ദു എടവരാട് നന്ദിയും പറഞ്ഞു.
Next Story